അമല പോളും വിജയും പിരിയാന്‍ കാരണം ധനുഷ്; വെളിപ്പെടുത്തലുമായി വിജയുടെ പിതാവ്
നടി അമല പോളും സംവിധായകന്‍ എ.എല്‍ വിജയും വിവാഹമോചിതരാകാന്‍ കാരണം നടന്‍ ധനുഷാണെന്ന് വിജയുടെ പിതാവ് അളകപ്പന്‍. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹ ശേഷം ധനുഷിന്റെ ആവശ്യപ്രകാരം അമല വീണ്ടും അഭിനയരംഗത്തേക്ക് എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് അളകപ്പന്‍ പറയുന്നു. വിജയുമായുള്ള വിവാഹശേഷം അമല പോള്‍ അഭിനയിക്കുന്നില്ലെന്നു സമ്മതിച്ചിരുന്നു.
എന്നാല്‍ ധനുഷ് നിര്‍മിച്ച അമ്മ കണക്ക് എന്നചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചു. ഇതിനു പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നെന്ന് അളകപ്പന്‍ പറഞ്ഞു. അളകപ്പന്റെ പുതിയ വെളിപ്പെടുത്തല്‍ തമിഴ് സിനിമാമേഖലയില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതിനു മുമ്പും അഭിനയത്തോടുള്ള അമലയുടെ അഭിനിവേശമാണ് ഇരുവരും തമ്മിലെ ബന്ധം തകരാന്‍ കാരണമെന്ന് അളകപ്പന്‍ പറഞ്ഞിട്ടുണ്ട്. അഭിനയം നിര്‍ത്താമെന്ന വാക്ക് പാലിക്കാത്തതില്‍ നിരവധി തവണ അമലയെ അളകപ്പന്‍ കുറ്റപ്പെടുത്തിയിട്ടുമുണ്ട്.