നടി ഭാമയ്ക്ക് വിവാഹമോചനം? ‘സിംഗിൾ മദർ’ ആയതോടെ ശക്തയാകുക എന്നതുമാത്രമായിരുന്നു ഏകവഴി’ വെളിപ്പെടുത്തലുമായി ഭാമ

കൊച്ചി:താൻ ഒരു സിംഗിൾ മദർ ആണെന്ന് വെളിപ്പെടുത്തി നടി ഭാമ. മകൾ ഗൗരിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് ഭാമയുടെ തുറന്നു പറച്ചിൽ. ഒരു ‘സിംഗിൾ മദർ’ ആയതോടെ താൻ കൂടുതൽ ശക്തയാകുക എന്നത് മാത്രമായിരുന്നു തന്റെ മുന്നിലുള്ള വഴിയെന്ന് ഭാമ പറയുന്നു.

ഒരു സിംഗിൾ മദറാകുന്നത് വരെ ഞാൻ ഇത്രത്തോളം കരുത്തുള്ള ഒരാളെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതൽ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി. ഞാനും എന്റെ മകളും- മകളോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാമ സമൂഹ മാധ്യമത്തിൽ കുറിച്ചു.

2020 ജനുവരിയിലായിരുന്നു ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. കുടുംബ സുഹൃത്തും ദുബായിയില്‍ ബിസിനസുകാരനുമായ അരുണുമായിട്ടുള്ള വിവാഹം വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതായിരുന്നു. മലയാള സിനിമാലോകം ഒരുമിച്ചെത്തിയ ചടങ്ങിലൂടെയാണ് ഇരുവരും വിവാഹിതരാവുന്നത്. പിന്നാലെ തന്നെ നടി ഗര്‍ഭിണിയാവുകയും നടി ഒരു പെണ്കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു.

ഗര്‍ഭിണിയാണെന്ന കാര്യവും മകളുണ്ടായ കാര്യവുമൊക്കെ നടി അതീവ രഹസ്യമായി സൂക്ഷിച്ചെങ്കിലും പിന്നീട് ഭാമ തന്നെയാണ് ഇക്കാര്യം പറയുന്നത്. മകള്‍ ജനിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയയിലൂടെ മകള്‍ ഗൗരിയുടെ ജനനത്തെ പറ്റി പറയുന്നത്. പിന്നീട് കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പം നിരവധി ചിത്രങ്ങളും വീഡിയോസുമൊക്കെ ഭാമ പങ്കുവെക്കാറുണ്ടായിരുന്നു.

എന്നാല്‍ കുറച്ച് കാലമായി ഭാമയുടെ ചിത്രങ്ങളിലൊന്നും ഭര്‍ത്താവ് അരുണിനെ കാണാതെ വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമായി. ഭാമയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണോ താമസമെന്നും നടി ഡിവോഴ്‌സായോ എന്നൊക്കെയുള്ള ചോദ്യങ്ങളും വന്നു. ഫോട്ടോസ് ഒഴിവാക്കിയതിന് പിന്നാലെ ഭാമ അരുണ്‍ എന്ന പേരിനും നടി മാറ്റം വരുത്തി. ഇതേ പറ്റിയുള്ള ആരാധകരുടെ ചോദ്യങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കാനും നടി ശ്രമിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News