29.7 C
Kottayam
Saturday, June 13, 2026

‘എന്നെ കടത്തിവിടേണ്ട, എന്റെ മകളെ കടത്തിവിടൂ അവള്‍ക്ക് ചികിത്സ നല്‍കൂ’ വുഹാനില്‍ പൊട്ടിക്കരഞ്ഞ് ഒരമ്മ

Must read

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ഹൂബൈ പ്രവിശ്യ പൂര്‍ണമായും അടച്ചിട്ട നിലയിലാണ്. ജനജീവിതത്തെ ആകെ വൈറസ് ബാധ വളരെയധികം ബാധിച്ചിരിക്കുകയാണ്. ഇതിനിടെ ഗുരുതരരോഗം ബാധിച്ച മകളുടെ ചികിത്സയ്ക്കായി ഹൂബൈയില്‍ നിന്നു പുറത്തുകടക്കാന്‍ സാധിക്കാതെ വന്ന ഒരമ്മ സുരക്ഷാ ജീവനക്കാര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ വാര്‍ത്തയാണ് ഏവരേയും കണ്ണീരിലാഴ്ത്തുന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

ലു എന്ന കര്‍ഷക സ്ത്രീയാണ് സുരക്ഷാ ജീവനക്കാര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത്. ഹൂബൈ പ്രവിശ്യയിലെ ജിയുജിയാംഗ് യാംഗ്‌സേ നദിക്ക് സമീപമാണ് ലുവും ലൂക്കീമിയ ബാധിച്ച മകളും താമസിക്കുന്നത്. മേഖലയിലെ ആശുപത്രികളെല്ലാം പനി ബാധിച്ച ആളുകളെകൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്. ലൂക്കീമിയ ബാധിച്ച 26കാരിയായ ലുവിന്റെ മകള്‍ക്ക് കീമോതെറാപ്പി നടത്തേണ്ട ദിവസങ്ങളാണ് ഇത്. കീമോതെറാപ്പി ചെയ്യാന്‍ ജിയുജിങിലെ ആശുപത്രിയിലേക്ക് ഇവര്‍ വീട്ടില്‍ നിന്നു പുറപ്പെടുകയും ചെയ്തു.

എന്നാല്‍ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പോലീസുകാര്‍ ഇവരുടെ യാത്ര ഹൂബൈ പാലത്തിലെ ചെക്ക് പോയിന്റില്‍ തടഞ്ഞു. ഇതോടെയാണ് പോലീസുകാര്‍ക്ക് മുന്നില്‍ ലു പൊട്ടിക്കരഞ്ഞത്. ‘എന്നെ കടത്തിവിടേണ്ട, എന്റെ മകളെ കടത്തിവിടൂ അവള്‍ക്ക് ചികിത്സ നല്‍കൂ’ എന്നായിരുന്നു കരഞ്ഞുകൊണ്ട് ലു പറഞ്ഞത്. വാര്‍ത്താ ഏജന്‍സികള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരംഭിച്ചതോടെ പോലീസ് ആംബുലന്‍സ് വിളിച്ച് ഇവരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

കാനഡയെ ഞെട്ടിച്ച് ബോസ്നിയ; ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ കാനഡയ്ക്ക് സമനിലപ്പൂട്ട്

ടൊറന്റോ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആതിഥേയരായ കാനഡയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ തകർപ്പൻ ജയം പ്രതീക്ഷിച്ചിറങ്ങിയ കാനഡയെ കരുത്തരായ ബോസ്നിയ ഹെർസെഗോവിന സമനിലയിൽ (1-1)...

സി.ബി.ഐ. ഉദ്യോഗസ്ഥരെന്ന വ്യാജേന ‘ഡിജിറ്റൽ അറസ്റ്റ്’; കഴക്കൂട്ടത്ത് വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു, അന്വേഷണം ഊർജ്ജിതമാക്കി

കഴക്കൂട്ടം: കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ. (CBI) ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്‌സാപ്പ് വീഡിയോകോൾ വഴി വിരട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. ശ്രീകാര്യം പൗഡിക്കോണം പാണൻവിള പീസ് കോട്ടേജിൽ താമസിക്കുന്ന...

മൂകാംബിക ദർശനം കഴിഞ്ഞ് സ്വയം കാറോടിച്ച് മടങ്ങി വിജയ്; കരഞ്ഞുകൊണ്ട് പിന്നാലെയോടി ആരാധിക,ദൃശ്യങ്ങൾ വൈറൽ

കൊല്ലൂർ : നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് വെള്ളിയാഴ്ച കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മുമ്പ് പലതവണയും ക്ഷേത്ര ദർശനം നടത്തിയിട്ടുള്ള വിജയ്, മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് കൊല്ലൂരിലെത്തിയത്....

Popular this week