ബിഗ് ബോസില്‍ നിന്ന് ക്ഷണം ലഭിച്ചിരുന്നു, മത്സരാര്‍ഥിയാകാനില്ലെന്ന് പാലാ സജി
ഏഷ്യാനെറ്റ് ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരാര്‍ത്ഥിയല്ലെന്ന് ആരാധകരോട് വ്യക്തമാക്കി സോഷ്യല്‍ മീഡിയ താരം പാലാ സജി. സീസണ്‍ ഫോറിലെ മത്സരാര്‍ഥികളെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നതിനിടെയാണ് സജിയുടെ വെളിപ്പെടുത്തല്‍.
ഇക്കൂട്ടത്തില്‍ പാലാ സജിയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് എത്തിയ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാണ് പാലാ സജി വീഡിയോ പോസ്റ്റ് ചെയ്തത്. സിനിമാ താരങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ നിരവധി ആളുകളുടെ പേരാണ് ബിഗ് ബോസില്‍ പങ്കെടുക്കുമെന്ന് കാണിച്ച് പ്രചരിക്കുന്നത്. അതിലൊന്നാണ് സോഷ്യല്‍ മീഡിയ താരമായ പാലാ സജി.
സീസണില്‍ തന്റെ പങ്കാളിത്തത്തെക്കുറിച്ച് സൂചന നല്‍കി പാലാ സജി ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയാകാന്‍ സാധ്യതയുള്ളതായി ചിത്രീകരിച്ച ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ട അദ്ദേഹം അതേക്കുറിച്ച് ആരാധകരുടെ അഭിപ്രായം തേടുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥിയാകാന്‍ തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും എന്ന പാലാ സജിയുടെ വാക്കുകള്‍: ‘ഈയിടെയായി ഞാന്‍ ഏഷ്യാനെറ്റ് ബിഗ് ബോസ് സീസണ്‍ ഫോറില്‍ മത്സരാര്‍ത്ഥിയാണെന്ന വാര്‍ത്തകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കണ്ടിരുന്നു.
പല സുഹൃത്തുകളും ഇതിന്റെ സത്യാവസ്ഥ തിരക്കിയിരുന്നു. ഏഷ്യനെറ്റ് എന്നെ ബിഗ് ബോസ് സീസണ്‍ ഫോറില്‍ മത്സരാര്‍ത്ഥിയാവാന്‍ ക്ഷണിച്ചുവെന്നത് ശരിയാണ്. എന്നാല്‍ മുംബൈയിലെ ഉത്തരവാദിത്തപ്പെട്ട ജോലിയില്‍ നിന്ന് വിട്ട് മാറി നില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ അവസരം നിരസിച്ചു.’