InternationalNews
ഫ്രാന്‍സില്‍ നിന്നും പാക് അംബാസിഡറെ തിരിച്ചു വിളിക്കുമെന്ന് ഇമ്രാൻ ഖാൻ ; അങ്ങനൊരാള് ഇവിടെയില്ലെന്ന് ഫ്രാൻസ്
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ദേശീയ അസംബ്ലി ആധോ-ഉപരി സഭകള്‍ പാസാക്കിയ പ്രമേയം പ്രകാരം ഫ്രാന്‍സിലെ പാക് അംബാസിഡറെ തിരിച്ചുവിളിക്കാൻ തീരുമാനമായിരുന്നു.
എന്നാല്‍ പാകിസ്ഥാന് നിലവില്‍ ഫ്രാന്‍സില്‍ അംബാസിഡര്‍ ഇല്ല. മൂന്ന് മാസമായി ആ സ്ഥാനത്ത് ആരും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് ഫ്രഞ്ച് അംബാസിഡര്‍ ആയിരുന്ന മോയിന്‍ ഉള്‍ ഹഖിനെ പാകിസ്ഥാന്‍ ചൈനീസ് അംബാസിഡറായി നിയമിച്ചിരുന്നു.
പിന്നീട് ഒഴിവുവന്ന പാക് അംബാസിഡര്‍ പദവി ഇതുവരെ നികത്തിയിട്ടില്ല. അതിനിടെയാണ് നിലവില്‍ ഇല്ലാത്തയാളെ തിരിച്ചുവിളിക്കാന്‍ ദേശീയ അസംബ്ലി പ്രമേയം പാസാക്കിയത്. ഈ കാര്യം വ്യക്തമായി അറിയാവുന്ന പാക് വിദേശകാര്യ മന്ത്രി ഖുറേഷി തന്നെയാണ് ദേശീയ അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News