EntertainmentHealthKeralaNews
നടന്‍ പൃഥ്വിരാജിന്റെ കോവിഡ് ഫലം പുറത്ത്
തിരുവനന്തപുരം: നടന്‍ പൃഥ്വിരാജിന്റെ കോവിഡ് നെഗറ്റീവായി. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ ആഴ്ചയാണ് പ്രഥ്വിരാജിന് കോവിഡ് പോസിറ്റീവായത്. ‘ജനഗണമന’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് ഇപ്പോള്‍.
ആന്റിജന്‍ പരിശോധനയില്‍ തനിക്ക് കോവിഡ് നെഗറ്റീവ് ആയെന്നും ഒരാഴ്ച കൂടി താന്‍ ഐസൊലേഷനില്‍ തുടരുമെന്നും പൃഥ്വിരാജ് അറിയിച്ചു. രോഗബാധിതനായ സമയത്ത് തന്നെ പരിഗണിക്കുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തവര്‍ക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News