കോട്ടയം: ജോസ് കെ. മാണി വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നം അനുവദിച്ചത് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ് (എം) നേതാവ് പി.ജെ. ജോസഫ്. സത്യവും നീതിയും ജയിക്കുമെന്ന് വ്യക്തമാക്കുന്നതാണ് കോടതി വിധിയെന്ന് അദ്ദേഹം പറഞ്ഞു.
‘സത്യവും നീതിയും ജയിക്കും. ദൈവം ഞങ്ങളുടെ കൂടെയുണ്ട്. പാര്‍ട്ടി ചിഹ്നം സംബന്ധിച്ച തീരുമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്നു പേരില്‍ ഒരാള്‍ വിയോജനക്കുറിപ്പ് എഴുതിയിരുന്നു. ഞങ്ങളുടെ ഭാഗമാണ് ശരി എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. പാര്‍ട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിക്കാന്‍ അവര്‍ക്ക് അര്‍ഹതയില്ല. പഴയ നില കോടതി പുനഃസ്ഥാപിച്ചിരിക്കുകയാണ്. കോടതിയുടെ തുടന്നുള്ള നിലപാടും തങ്ങള്‍ക്ക് അനുകൂലമായിരിക്കും.’ പി.ജെ ജോസഫ് പറഞ്ഞു.
താന്‍ പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാനും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോസ് കെ. മാണി ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കരുതെന്ന കോടതി ഉത്തരവ് നിലനില്‍ക്കുകയാണ്. ഇന്ന് ജോസ് കെ. മാണി പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത് കോടതിയലക്ഷ്യമാണെന്നും പി.ജെ. ജോസഫ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News