എനിക്ക് അറിയാവുന്നത് ഇത്രമാത്രമായിരുന്നു!! പിന്നീട് ഒരിക്കലും കോളജില്‍ പോയില്ലെന്ന് പൃഥ്വിരാജ്
കൊച്ചി:മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമാണ് പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ ഒരുക്കിയ പൃഥ്വിരാജ് തന്റെ രണ്ടാമത്തെ സംവിധാനത്തിന്റെ പണിപ്പുരയിലാണ്. ഈ സമയത്ത് ആദ്യ സിനിമയുടെ ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ഓസ്ട്രേലിയയിലെ പഠനകാലത്തിനിടെ വേനല്‍ക്കാല അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് നേരമ്ബോക്കിനുവേണ്ടി സിനിമയില്‍ അഭിനയിക്കുന്നത്. എന്നാല്‍ പിന്നീട് താന്‍ കോളജില്‍ പോയില്ല എന്നാണ് പൃഥ്വി കുറിച്ചിരിക്കുന്നത്. നന്ദനം സിനിമയുടെ പൂജയുടെ അന്ന് പകര്‍ത്തിയ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്.
പൃഥ്വിരാജിന്റെ കുറിപ്പ് വായിക്കാം
‘നന്ദനത്തിന്റെ പൂജയുടെ അന്ന് പകര്‍ത്തിയ ഒരു ചിത്രമാണിത്. വരും വര്‍ഷങ്ങളില്‍ ജീവിതം എന്താണ് കാത്തു വച്ചിരിക്കുന്നതെന്ന് എനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല. എനിക്ക് അറിയാവുന്നത് ഇത്രമാത്രമായിരുന്നു, വേനല്‍ക്കാല അവധിക്കാലത്ത് കോളജിലേക്ക് മടങ്ങുന്നതിനുമുമ്പ് സമയം ഫലപ്രദമായി ചെലവഴിക്കാന്‍ എനിക്കെന്തോ ഒന്ന് ലഭിച്ചു. പിന്നീട് ഒരിക്കലും കോളജില്‍ പോയിട്ടില്ല.. അതെന്നെ കീഴടക്കി. നന്നായി.. ചില സമയങ്ങളില്‍.. നിങ്ങളുടെ ഒഴുക്കിനെ വിശ്വസിക്കേണ്ടതുണ്ട്.. കാരണം ഈ ജലത്തിന് നിങ്ങളെ ഉദ്ദേശിച്ച സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള ഒരു മാര്‍ഗമുണ്ട്.