തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസും യു.ഡി.എഫും വന്‍ വിജയം നേടുമെന്നു പി.ജെ. ജോസഫ്. ഫലം വരുമ്പോള്‍ രണ്ടില കരിഞ്ഞുപോകുമെന്നും ചെണ്ട കൊട്ടിക്കയറുമെന്നും ജോസഫ് പറഞ്ഞു.
ഇടുക്കിയില്‍ യുഡിഎഫ് വന്‍ വിജയം നേടും. ഇടുക്കി ജില്ലാ പഞ്ചായത്തിലെ അഞ്ചു സീറ്റുകളിലും വിജയിക്കും. കൈപ്പത്തിയും ചെണ്ടയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. അതുകൊണ്ടു തന്നെ ഒരു ഘട്ടത്തിലും മുന്നണിയില്‍ തര്‍ക്കമുണ്ടായിട്ടില്ലെന്നും തൊടുപുഴ പുറപ്പുഴ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയശേഷം ജോസഫ് പറഞ്ഞു.
യഥാര്‍ഥ കേരള കോണ്‍ഗ്രസിന്റെ വിലയിരുത്തലാവും തെരഞ്ഞെടുപ്പ്. രണ്ടില ചിഹ്നം നഷ്ടമായതു ജയസാധ്യതയെ ഒരു തരത്തിലും ബാധിക്കില്ല. ചിഹ്നം മാറിയതുകൊണ്ടു വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News