26.8 C
Kottayam
Monday, April 29, 2024

മധ്യപ്രദേശിലെ റോഡുകള്‍ ഹേമാമാലിനിയുടെ കവിള്‍ പോലെയാക്കും; വിവാദ പ്രസ്താവനയുമായി മന്ത്രി പി.സി ശര്‍മ

Must read

ഭോപ്പാല്‍: മധ്യപ്രദേശിലെ റോഡുകള്‍ ബോളിവുഡ് താരവും ബി.ജെ.പി എം.പിയുമായ ഹേമാമാലിനിയുടെ കവിള്‍ പോലെ സുന്ദരമാക്കുമെന്ന് മന്ത്രി പി സി ശര്‍മ. കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ മുഴുവന് കുണ്ടും കുഴിയുമായി ബിജെപി നേതാവ് കൈലാസ് വിജയ് വര്‍ഗീയയുടെ വസൂരികള്‍ നിറഞ്ഞ മഖത്തിന്റെ അവസ്ഥയിലാണെന്നും ശര്‍മ്മ പരിഹസിച്ചു. കോണ്‍ഗ്രസ് പതിനഞ്ച് ദിവസത്തിനുള്ളില്‍ റോഡുകളുടെ പണികള്‍ തീര്‍ത്ത് ഹേമമാലിനിയുടെ കവിള്‍ പോലെ സുന്ദരമാക്കുമെന്ന് ശര്‍മ വ്യക്തമാക്കി.

2017ല്‍ മുന്‍ മുഖ്യമന്ത്രി ശിവ് രാജ് ചൗഹാന്‍ മധ്യപ്രദേശിലെ റോഡുകള്‍ വാഷിങ്ടണിലെ റോഡുകളേക്കാള്‍ മികച്ചതാണെന്ന് പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തെ പരിഹാസപൂര്‍വ്വമാണ് ശര്‍മ പറഞ്ഞത്. വാഷിങ്ടണ്‍ എയര്‍പോര്‍ട്ടില്‍ നിന്ന് റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ തനിക്ക് മധ്യപ്രദേശിലെ റോഡുകള്‍ കൂടുതല്‍ മികച്ചതായി തോന്നിയെന്നാണ് മുന്‍ മന്ത്രി ചൗഹാന്‍ പറഞ്ഞത്.

സംസ്ഥാനത്ത് റോഡിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷനേതാവ് കമല്‍നാഥ് രംഗത്ത് വന്നിരുന്നു. റോഡുകളുടെ അവസ്ഥ മൂലം ദിനം പ്രതി നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week