26.9 C
Kottayam
Monday, May 6, 2024

കസ്റ്റമര്‍ ഓര്‍ഡര്‍ റദ്ദാക്കി; പൊട്ടിക്കരഞ്ഞ് ഡെലിവറി ബോയ്, നൊമ്പരമായി വീഡിയോ

Must read

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഇപ്പോള്‍ രാജ്യവ്യാപകമായി പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുനാള്‍ മുമ്പ് വരെ നഗരത്തില്‍ മാത്രം ഉണ്ടായിരുന്ന ഇവ ഇന്ന് ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഈ രംഗത്ത് മത്സരം കടുത്തതോടെ കമ്പനികള്‍ തമ്മില്‍ മത്സരമാണ്. ഉപഭോക്താവിന് ഏറ്റവും മികച്ച സേവനം ലഭ്യമാക്കാന്‍. അതുകൊണ്ടുതന്നെ ഭക്ഷണം ഒരല്‍പം വൈകിയാല്‍ ഡെലിവറി ബോയിയോട് കയര്‍ക്കുന്നവരുമുണ്ട്. അവരുടെ ഭാഗം ചിന്തിക്കാനോ വൈകിയതിന്റെ കാരണം തേടാനോ പലരും പലപ്പോഴും തയ്യാറാകില്ല. നമ്മുടെ വിശപ്പു മാത്രമാകും നമുക്ക് വലുത്. മഴയും വെയിലുമേറ്റ് നമ്മുക്ക് ഭക്ഷണവുമായെത്തുന്ന പലരുടെയും ജീവിതകഥ വേദന നിറഞ്ഞതാവും.അത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജീവനക്കാരന്റെ കരച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാരെ കണ്ണീരണിയിക്കുന്നത്.

ഇന്തോനേഷ്യയിലാണ് സംഭവം. ഓജോള്‍ എന്ന ഓണ്‍ലൈന്‍ ഡെലിവറി ആപ്ലിക്കേഷനില്‍ ജോലി ചെയ്യുന്ന ദാര്‍ട്ടോ എന്നയാളാണ് വിഡിയോയില്‍ കാണുന്ന ഡെലിവറി ഏജന്റ്. ഓജോളില്‍ നിന്ന് ദിവസം ഒരു ഓര്‍ഡര്‍ പോലും ദാര്‍ട്ടോയ്ക്ക് ആ ദിവസം കിട്ടിയിരുന്നില്ല. കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ഒരേ ഒരു ഓര്‍ഡര്‍ ഏറ്റെടുത്ത് സ്വന്തം കയ്യിലെ പണം മുടക്കി സാധനം വാങ്ങി. എത്തിക്കാനൊരുങ്ങിയപ്പോള്‍ ഉപഭോക്താവ് ഓര്‍ഡര്‍ റദ്ദാക്കി. ദു:ഖം താങ്ങാനാകാതെ ദാര്‍ട്ടോ റോഡിലിരുന്ന് പൊട്ടിക്കരഞ്ഞു.

രണ്ട് ലക്ഷം ഇന്തോനേഷ്യന്‍ റുപ്യയുടെ (ഏകദേശം 1010 ഇന്ത്യന്‍ രൂപ) ഓര്‍ഡറാണ് ദാര്‍ട്ടോക്ക് കിട്ടിയത്. അമ്മയും ഇളയ സഹോദരങ്ങളുമുള്ള കുടുംബത്തിന്റെ ഒരേയൊരു ആശ്രയമാണ് ദാര്‍ട്ടോ. വേദന തോന്നുന്നുവെന്നും ഇത്തരം അവസ്ഥ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ എന്നുമാണ് വിഡിയോ കണ്ട ഒട്ടുമിക്ക ആളുകളുടേയും പ്രതികരണം. ഇതിന് മുമ്പും ഡെലിവറി ബോയികള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുസ്ലീം ആണെന്നതിന്റെ പേരില്‍ ഭക്ഷണം വാങ്ങാതെ തിരിച്ചയച്ചതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരിന്നു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week