കൊറോണ വൈറസ് ബാധ; കൊച്ചിയിലും ചൈനയില്‍ നിന്ന് വന്നയാള്‍ നിരീക്ഷണത്തില്‍

കൊച്ചി: കൊറോണ വൈറസ് ബാധ സംശയിച്ച് ചൈനയില്‍ നിന്ന് വന്ന യുവാവിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന് കടുത്ത പനിയും ചുമയും ഉള്ളതിനാലാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. ഇന്ന് രാവിലെയാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്.

കൊറോണ ബാധ സംശയിച്ച ഡോക്ടര്‍മാര്‍ ഇയാളെ കളമശ്ശേരി മെഡിക്കല്‍ കേളേജിലേക്ക് മാറ്റുകയായിരുന്നു. ഇയാളിപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. സ്രവം പൂണെയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൂടുതല്‍ പരിശോധനകള്‍ക്കായി അയക്കും. ഇതിനെ സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ ഒന്നും ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News