KeralaNewsRECENT POSTS
‘മിസ്റ്റര്‍ മോദി, നിങ്ങളെന്റെ കുഞ്ഞുങ്ങളെ അരക്ഷിതരാക്കുന്നു’ അധ്യാപികയുടെ കുറിപ്പ് വൈറല്‍
മലപ്പുറം: പൗരത്വ ഭേദഗതിക്കെതിരായി രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളും അവയെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്ന രീതികളും കുട്ടികള്‍ക്കുള്ളിലും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഇത് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നൂറ വള്ളില്‍ എന്ന അധ്യാപിക. പഴശ്ശിരാജയെ പരിചയപ്പെടുത്ത യൂണിറ്റിലെ വാക്യങ്ങള്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനത്തില്‍ നാലാം ക്ളാസ് വിദ്യാര്‍ത്ഥി ‘പേടി സ്വപനം’ എന്ന പദം വാക്യത്തില്‍ എഴുതിയിരിക്കുന്നത് ‘ആളുകള്‍ മോദിയെ പേടി സ്വപനം കണ്ടു’ എന്നാണ്. പരീക്ഷ പേടിയെ കുറിച്ച് ക്ലാസെടുക്കുന്ന പ്രധാനമന്ത്രി കുട്ടികളുടെ ഭയം മാറ്റുകയാണ് വേണ്ടതെന്ന് നൂറ ടീച്ചര്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
മിസ്റ്റര്‍ പ്രധാനമന്ത്രി, ‘അച്ഛാ ദിന്‍’വന്നു കഴിഞ്ഞു.. പരീക്ഷയ്ക്ക് പഠിക്കുന്നതെങ്ങനെയെന്ന് കുഞ്ഞുങ്ങളോട് വിസ്തരിക്കുന്നത് നിര്‍ത്തി അവരുടെ നോട്ടുപുസ്തകത്തിലേക്ക് നോക്കൂ.. നിങ്ങള്‍ അവരോട് എന്തു ചെയ്‌തെന്ന് നോക്കൂ…
വാക്യങ്ങളുണ്ടാക്കുന്ന പ്രവര്‍ത്തനം ചെയ്തു കഴിഞ്ഞപ്പോള്‍ എല്ലാ നോട്ടുപുസ്തകങ്ങളിലും ഒരേ ‘പേടിസ്വപ്നം’ കണ്ട അധ്യാപികയാണ് ഞാന്‍.. നിങ്ങളെന്റെ കുഞ്ഞുങ്ങളെ അരക്ഷിതരാക്കിയിരിക്കുന്നു. അവര്‍ നിങ്ങളുടെ കോര്‍പ്പറേറ്റ് നിര്‍മിത കരിസ്മയില്‍ വീഴുന്നില്ല, നിങ്ങളുടെ ചോര പുരണ്ട കൈകള്‍ കാണാനുള്ള കാഴ്ചയുണ്ടെന്റെ കുഞ്ഞുങ്ങള്‍ക്ക്.. അവര്‍ രാഷ്ട്രീയബോധ്യമുള്ളവരാണ്.. അവര്‍ എല്ലാ ഫാഷിസ്റ്റ് അജണ്ടകള്‍ക്കെതിരിലും നാളെയല്ല, ഇന്നുതന്നെയുയരുന്ന കൈകളാണ്,
അവരാണെന്നെ, അനേകം അധ്യാപകരെ, അനേകം മാതാക്കളെ നയിക്കുന്നത്. ഞാനവരെ ഏറ്റുവിളിക്കാനാഗ്രഹിക്കുന്നു..
അവരുടെ ശബ്ദത്തിന്റെ മുഴക്കത്തില്‍ ഭയരഹിതമായൊരു നാളെ പുലരുമെന്ന് പ്രതീക്ഷിക്കുന്നു….
……………………….
പഴശ്ശിത്തമ്ബുരാനെ പരിചയപ്പെടുത്ത യൂണിറ്റിലെ വാക്യങ്ങള്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനം ചെയ്ത എന്റെ നാല് സി കാരിലൊരാളുടെ നോട്ടുപുസ്തകത്താള്‍, താഴെ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News