KeralaNewsRECENT POSTS
കണ്ണൂരില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി
കണ്ണൂര്‍: കണ്ണൂരില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിനകത്ത് നിന്നാണ് സ്‌ഫോടന വസ്തുക്കള്‍ കണ്ടെത്തിയത്. ഏകദേശം 200 കിലോ തൂക്കം വരും. ചാക്കില്‍ കെട്ടിയ നിലയിലാണ് ഇവ കണ്ടെത്തിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. അമോണിയം നൈട്രേറ്റ്, സള്‍ഫര്‍, സോഡിയം ക്ലോറൈഡ്, ചാര്‍കോള്‍, കരി എന്നിവയാണ് കണ്ടെത്തിയത്. സ്‌ഫോടക വസ്തുക്കള്‍ പടക്ക നിര്‍മാണത്തിന് സൂക്ഷിച്ചതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News