ഇടുക്കി: തെന്മല ലോവര്‍ ഡിവിഷനില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോയമ്പത്തൂർ ദോബിപ്പാളയം സ്വദേശി കെ.പാൽരാജ് (74) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30-നായിരുന്നു സംഭവം.
മൂന്നാർ തെന്മല എസ്റ്റേറ്റിൽ നടന്ന വിവാഹച്ചടങ്ങിന് ബന്ധുക്കളോടൊപ്പം എത്തിയതാണ് അദ്ദേഹം. മറ്റു മൂന്നുപേരോടൊപ്പം എസ്റ്റേറ്റ് കാന്റീനിൽ പോയി മടങ്ങിവരുന്ന വഴിയിൽ കാട്ടാന അടിച്ചുവീഴ്ത്തിയതിനുശേഷം ചവിട്ടുകയായിരുന്നു. മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു.
നാട്ടുകാർ ബഹളംവെച്ചാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പടയപ്പയോടൊപ്പം മറ്റൊരു ആനയെ തെന്മല ഭാഗത്ത് നാട്ടുകാർ നേരത്തെ കണ്ടിരുന്നു. ഈ ആനതന്നെയാണ് ആക്രമിച്ചതെന്ന് കരുതുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News