InternationalNews

സ്പുട്‌നിക് വി വാക്‌സിൻ വാക്‌സിൻ വികസിപ്പിച്ച സംഘത്തിലെ ഒരാൾ മരിച്ചനിലയിൽ

മോസ്‌കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് വി വികസിപ്പിച്ച സംഘത്തില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞരില്‍ ഒരാള്‍ മരിച്ച നിലയില്‍.

ബെല്‍റ്റു കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയില്‍ ആന്‍ഡ്രീ ബോട്ടികോവിനെ വസതിയില്‍ കണ്ടെത്തുകയായിരുന്നുവെന്ന്‌ ഒരു റഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ 29-കാരനായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാഗ്വാദം കൊലപാതകത്തിലേക്ക് നയിച്ചതാണെന്ന് പോലീസ് പറഞ്ഞു.

47- കാരനായ ബോട്ടികോവ് മോസ്‌കോയിലെ ഗമേലയ നാഷണല്‍ റിസേര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡമോളജി ആന്റ് മൈക്രോബയോളജിയിലെ മുതിര്‍ന്ന ഗവേഷകനാണ്.

2020-ല്‍ സ്പുട്‌നിക് വാക്‌സിന്‍ വികസിപ്പിച്ച 18 ഗവേഷകരില്‍ ഒരാളായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button