24.9 C
Kottayam
Saturday, June 6, 2026

അനിൽ അക്കര പുറത്തുവിട്ട കത്ത് സർക്കാർ വാദം ശരിവെക്കുന്നത്; പ്രതിപക്ഷം മാപ്പു പറയണം – മന്ത്രി

Must read

തിരുവനന്തപുരം: മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയുടെ വെളിപ്പടുത്തലോടു കൂടി പ്രതിപക്ഷം കഴിഞ്ഞ കുറേ കാലങ്ങളായി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരുന്ന അപവാദപ്രചാരണങ്ങളുടെ സംസ്കാരം അവർ തന്നെ നടത്തിയെന്ന് മന്ത്രി എം.ബി. രാജേഷ്. സർക്കാർ ഇത്രയും കാലം പറഞ്ഞു കൊണ്ടിരുന്ന വാദങ്ങൾ ഈ രേഖയിൽ കൂടി പ്രതിപക്ഷം ശരിവെക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതി ഘട്ടം ഘട്ടമായി സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നതിനായിരുന്നു തീരുമാനിച്ചിരുന്നത്. ഇക്കാര്യം സർക്കാർ അസംബ്ലിയിൽ വ്യക്തമാക്കിയ കാര്യമാണ്. പിന്നീട് റെഡ്ക്രസന്റ് സ്പോൺസർഷിപ്പ് വാഗ്ദാനം ചെയ്തു. വാഗ്ദാനം സർക്കാർ സ്വീകരിച്ചു. നിർമ്മാണം നേരിട്ടു നടത്തുമെന്നും രേഖയിൽ പറയുന്നുണ്ട്. ഇക്കാര്യം നേരത്തെ തന്നെ തങ്ങൾ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. രേഖകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു മന്ത്രി അനിൽ അക്കരയ്ക്ക് മറുപടി നൽകിയത്.

ഭവനസമുച്ചയ നിർമ്മാണത്തിനുള്ള പ്ലാൻ റെഡ്ക്രസന്റ് തിരഞ്ഞെടുത്ത നിർമ്മാണ ഏജൻസിയായ യൂണിടാക് ലൈഫ് മിഷന് സമർപ്പിക്കുകയും, ലൈഫ് മിഷൻ അംഗീകാരം നൽകുകയും ചെയ്തുവെന്നാണ് രേഖയിൽ. നിർമ്മാണ ഏജൻസിയെ തിരഞ്ഞെടുത്തത് സംസ്ഥാന സർക്കാരല്ല, റെഡ്ക്രസന്റാണ്. നിർമ്മാണത്തിന് റെഡ്ക്രസന്റിൽ നിന്ന് സർക്കാർ സഹായം സ്വീകരിക്കുകയല്ല ചെയ്തത്,

- Advertisement -

അവർ നേരിട്ട് നിർമ്മാണം നടത്തുകയാണ് ചെയ്തത്. അവർ നേരിട്ട് നിർമ്മാണം നടത്തിയ ഭവനസമുച്ചയങ്ങൾ സർക്കാർ ഗുണഭോക്താക്കൾക്ക് നൽകുക എന്നതായിരുന്നു ധാരണ. സർക്കാർ സാമ്പത്തിക സഹായങ്ങളോ സംഭാവനകളോ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് സാമ്പത്തികമായിട്ടുള്ള യാതൊരു ബാധ്യതയുമില്ല എന്ന് രേഖയിൽ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

അനിൽ അക്കരെ കത്ത് വായിച്ചിട്ടാണോ പുറത്തുവിട്ടത്, അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞുകൊടുത്ത് ഒരു കത്ത് കിട്ടി എന്ന് പറഞ്ഞ് മാധ്യമങ്ങളുടെ മുമ്പിലേക്ക് ഓടിയതാണോ എന്ന് അറിയില്ലെന്നും മന്ത്രി പരിഹസിച്ചു. പുറത്തുവിട്ട കത്ത് ലൈഫ് മിഷനെക്കുറിച്ച് ഇന്നോളം നടത്തിയിട്ടുള്ള എല്ലാ അപവാദപ്രചരണങ്ങൾക്കുമുള്ള പ്രതിപക്ഷത്തിന്റെ തന്നെ മറുപടിയാണ്. പ്രതിപക്ഷം മാപ്പ് പറയേണ്ടതാണെന്നും എം.ബി. രാജേഷ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week