Home-bannerKeralaNews
മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
മാഹി: മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 19ന് ദുബായില്‍ നിന്ന് വന്ന ചെറുകല്ലായി സ്വദേശിയായ 61 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്തവളം വഴി എത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇദ്ദേഹത്തിനില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസം കൊവിഡ് ബാധിച്ച് മരിച്ച ചെറുകല്ലായി സ്വദേശിയുടെ വീടിന് അടുത്ത് തന്നെയാണ് ഇദ്ദേഹത്തിന്റെയും വീട്.
മാഹിയില്‍ കൊവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗം ആളുകളും ഇവിടെയാണ്. അതുകൊണ്ട് ദുബായില്‍ നിന്നാണോ കൊവിഡ് ബാധിച്ചത് അതോ സമ്പര്‍ക്കം മൂലമാണോ കൊവിഡ് ബാധിച്ചതെന്ന കാര്യം വ്യക്തമല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News