Home-bannerKeralaNews
അവസാന രോഗിയും ആശുപത്രി വിട്ടു; എറണാകുളം ജില്ല കൊവിഡ് മുക്തമായി
കൊച്ചി: അവസാന രോഗിയും ആശുപത്രിവിട്ടതോടെ എറണാകുളം ജില്ല കൊവിഡ് മുക്തമായി. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കലൂര്‍ സ്വദേശി വിഷ്ണു കൊവിഡ് ഭേദമായി വീട്ടിലേക്ക് മടങ്ങിയതോടെയാണ് എറണാകുളം രോഗമുക്തി നേടിയത്. വെള്ളിയാഴ്ച വൈകുന്നേരം നാലിനാണ് വിഷ്ണു ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.
ഏപ്രില്‍ നാലിന് ആണ് വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മാര്‍ച്ച് 22 ന് യുഎഇയില്‍ നിന്നും മടങ്ങിയെത്തിയ വിഷ്ണു, ചുമ ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളോടെയാണ് ചികിത്സ തേടിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിഷ്ണുവിന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 29 ദിവസമായി ഐസലേഷന്‍ വാര്‍ഡില്‍ വിദഗ്ധ ചികിത്സയില്‍ ആയിരുന്നു. വിഷ്ണുവിന്റെ പതിനഞ്ചാമത്തേയും പതിനാറാമത്തേയും സാമ്പിളുകളുടെ പരിശോധന ഫലങ്ങളാണ് നെഗറ്റീവായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News