കൊവിഡ് രോഗിയെ ചികിത്സിച്ച ഹൗസ് സര്‍ജന്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

ചെന്നൈ: കൊവിഡ് രോഗികളെ ചികിത്സിച്ച ഹൗസ് സര്‍ജനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സര്‍ക്കാര്‍ കില്‍പാക് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെ ഹോസ്റ്റല്‍ മുറിയിലാണ് ഹൗസ് സര്‍ജനായ 22 കാരിയായ പെരാംബൂരിലെ ആര്‍ പ്രതിബ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏപ്രില്‍ 16 മുതല്‍ ഇവര്‍ കോവിഡ് -19 രോഗികളെ അറ്റന്‍ഡ് ചെയ്തിരുന്നു. അന്നുമുതല്‍ ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ യുവതിയുടെ മുറി ഏറെനേരമായിട്ടും തുറന്നിരുന്നില്ല. ആവര്‍ത്തിച്ച് മുട്ടി വിളിച്ചിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനാല്‍ ആശുപത്രി അധികൃതര്‍ പോലീസിനെ വിളിച്ചു.

പോലീസെത്തി വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം കണ്ടെത്താനായി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. തമിഴ്നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News