പാലക്കാട് നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്ക്

പാലക്കാട്: നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു. രണ്ടാംമൈല്‍ സ്വദേശി സീനത്താണ് മരിച്ചത്. പാലക്കാട് മേപറമ്പ് രണ്ടാംമൈലില്‍ പുലര്‍ച്ചെ ഇന്ന് ആറരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ടെത്തിയ കാര്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു.

വൈദ്യുതി പോസ്റ്റിലിടിച്ച് മുന്നോട്ട് പോയ കാര്‍ മീന്‍വാങ്ങാനായി നിന്നവരെ ഇടിച്ച് തെറിപ്പിച്ച ശേഷം വിദ്യാര്‍ഥികളുമായി മദ്രസയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News