ഓണത്തിന് ഇടുക്കി ഡാമിൽ പോയാലോ
സന്ദർശകർക്ക് സുവർണാവസരം
ഓണം പ്രമാണിച്ച് സെപ്റ്റംബർ -1 മുതൽ നവംബർ -30 വരെ ഇടുക്കി അണക്കെട്ട് സന്ദർശിക്കുന്നത്തിനു സർക്കാരിന്റെ അനുമതിയോടെ KSEB അവസരമൊരുക്കുന്നു
ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ഡാമിന്റെ ജലനിരപ്പിൽ നിന്നും 350 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹിൽവ്യൂ പാർക്ക്, ഇവിടെ നിന്നും കുറവൻ -കുറത്തിമലകളെ ബന്ധിപ്പിക്കുന്ന ആർച്ച് ഡാം, ചെറുതോണി-കുളമാവ് ഡാമുകൾ, വൈശാലി ഗുഹ, നാടുകാണി പവലിയൻ ഇവ ഉൾപ്പെടുന്ന പ്രകൃതി യുടെ ഹരിത സൗന്ദര്യം കണ്ടാസ്വദിക്കുവാൻ KSEB അവസരമൊരുക്കുന്നു. ചെറുതോണിയിലെ ഹൈഡൽ ടൂറിസം ഓഫിസിൽ ടിക്കറ്റുകൾ ലഭിക്കും.
ഒപ്പം വനം വകുപ്പൊരുക്കുന്ന ബോട്ടു സവാരിയുമുണ്ട്. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ചുറ്റികാണാനുള്ള ബാറ്ററികാര്‍ (“ബഗ്ഗി “) ഇടുക്കിയില്‍ എത്തിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ കവാടത്തില്‍നിന്നാരംഭിച്ച് ഇടുക്കി അണക്കെട്ടിന്റെ മുഴുവന്‍ സ്ഥലങ്ങളും പിന്നിട്ട് അവസാന കവാടത്തില്‍ അവസാനിക്കുന്നതാണ് ബാറ്ററി കാറിലെ യാത്ര. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ക്കിടയില്‍ രണ്ട് കിലോമീറ്ററോളം ദൂരമുണ്ട്. അതിനാല്‍ ബാറ്ററി കാര്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കൊരു ആശ്വാസമാണ്.