സൗദിയിൽ വാഹനാപകടം: മലയാളികളായ പ്രതിശ്രുതവരനും വധുവും മരിച്ചു

തബൂക്ക്: സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നഴ്‌സുമാരായ രണ്ട് മലയാളികളടക്കം അഞ്ചു പേര്‍ മരിച്ചു. വയനാട് സ്വദേശികളായ അഖില്‍ അലക്സ്, ടീന എന്നിവരാണ് മരിച്ചത്. അല്‍ ഉല സന്ദര്‍ശിച്ച് മടങ്ങവേ 150 കിലോമീറ്റര്‍ അകലെവെച്ചാണ് അപകടം.

മരിച്ചവരില്‍ മൂന്നു പേര്‍ സൗദി പൗരന്‍മാരാണെന്നാണ് പ്രാഥമിക വിവരം. ഇവര്‍ സഞ്ചരിച്ച വാഹനവും എതിര്‍ദിശയിലെത്തിയ സൗദി സ്വദേശികളുടെ ലാന്‍ഡ്ക്രൂയിസറും കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണെന്നാണ് പ്രാഥമികവിവരം.

മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നഴ്സായ ടീന നാട്ടിലേക്ക് പോകാനിരിക്കെയാണ് അപകടം. പ്രതിശ്രുതവരനായ അഖില്‍ ലണ്ടനില്‍നിന്നു സൗദിയിലെത്തിയതായിരുന്നു. സൗദിയില്‍നിന്നും ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കെയാണ് ദുരന്തം. മൃതദേഹങ്ങള്‍ അല്‍ ഉലയിലെ മുഹ്സിന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News