28.4 C
Kottayam
Saturday, June 6, 2026

'യൂദാസിനെപോലെ ക്രൈസ്തവരെ ഒറ്റിക്കൊടുത്തയാൾ'; ജോർജ് കുര്യനെ വിമർശിച്ച് ജോൺ ബ്രിട്ടാസ്

Must read

ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനെ യൂദാസിനോട് ഉപമിച്ച് കേരളത്തില്‍നിന്നുള്ള ജോണ്‍ ബ്രിട്ടാസ് എംപി. യൂദാസിനെ പോലെ 30 വെള്ളിക്കാശിന് ക്രൈസ്തവരെ ഒറ്റിക്കൊടുത്ത വിദ്വാനാണ് ജോര്‍ജ് കുര്യന്‍ എന്നും ഇദ്ദേഹമാണ് ഇപ്പോള്‍ ക്രൈസ്തവര്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നതെന്നുമായിരുന്നു ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തിയത്.

വഖഫ് വിഷയത്തില്‍ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സ്വീകരിച്ച നിലപാടിനെ ജോണ്‍ ബ്രിട്ടാസ് രൂക്ഷമായി വിമര്‍ശിച്ചു. ബൈബിളില്‍ ഒരുവാക്യമുണ്ട്, അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ അറിയുന്നില്ലെന്ന്. അതുപോലെയാണ് കേരളത്തില്‍ നിന്നുള്ള എംപിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും. അവര്‍ എന്താണ് പാര്‍ലമെന്റില്‍ പറയുന്നതെന്ന് അവര്‍ക്ക് തന്നെ അറിയില്ല.

കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയം അറബിക്കടലില്‍ വലിച്ചെറിയുമെന്നുള്ള സുരേഷ് ഗോപിയുടെ പ്രസ്താവനയെയും ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. സുരേഷ് ഗോപി പറഞ്ഞത് പോലെയാണെങ്കില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പാസാക്കുന്ന പ്രമേയങ്ങള്‍ അറബിക്കടലിലോ ഗംഗയിലോ യമുനയിലോ എറിയുമോ? ഒരു മന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല ഇതെന്നും ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തി.

എമ്പുരാന്‍ വിഷയത്തില്‍ മന്ത്രി ജോര്‍ജ് കുര്യന്‍ സ്വീകരിച്ച നിലപാടിനേയും ബ്രിട്ടാസ് വിമര്‍ശിച്ചു. 'എമ്പുരാന്‍ സിനിമ വിഷയം രാജ്യസഭയില്‍ ഉന്നയിച്ചപ്പോള്‍ ഒരുമന്ത്രി ഏഴുന്നേറ്റുനിന്ന് പറഞ്ഞത് ആ സിനിമ കുരിശിന് എതിരാണെന്നും ക്രിസ്റ്റ്യാനിറ്റിക്ക് എതിരാണെന്നുമാണ്. യൂദാസിനെ പോലെ 30 വെള്ളിക്കാശിന് ക്രൈസ്തവ സമൂഹത്തെ ഒറ്റിക്കൊടുത്തിട്ട് ബിജെപിയുടെ കൂടെ നില്‍ക്കുന്ന വിദ്വാനാണ് ക്രൈസ്തവര്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നത്. ഈ കാപട്യമൊക്കെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

Popular this week