ഞാൻ വസ്ത്രം മാറി കൊണ്ടിരിക്കുമ്പോൾ അയാൾ കയറി വന്നു; ഒരു നിമിഷം പതറി പോയി; അലറിവിളിച്ചു പോയി; മോശം അനുഭവം തുറന്നുപറഞ്ഞ് നടി ശാലിനി പാണ്ഡേ

ചെന്നൈ: അർജുൻ റെഡ്ഡി എന്ന സൂപ്പർഹിറ്റ് മൂവിയിൽ തകർത്തഭിനയിച്ച നടിയാണ് ശാലിനി പാണ്ഡേ. തനിക്ക് കരിയറിൽ നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു സിനിമ പേജിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പരാമർശം. കാരവാനിൽ നിന്ന് വസ്ത്രം മാറുന്നതിനിടെ ഒരു ​ദക്ഷിണേന്ത്യൻ സംവിധായകൻ അനുമതിപോലും തേടാതെയും ഒന്ന് വാതിലിൽ മുട്ടുക പോലും ചെയ്യാതെ കയറിവന്നുവെന്ന് നടി വെളിപ്പെടുത്തി. താൻ അലറി വിളിച്ചതോടെ അയാൾ ഇറങ്ങി പോയി എന്നുമാണ് നടി വ്യക്തമാക്കുന്നത്.

ഈ സംഭവം നടക്കുമ്പോൾ എനിക്ക് 22 വയസായിരുന്നു. എന്റെ കരിയറിന്റെ തുടക്ക കാലത്തായിരുന്നു ഇത്. ഒരു ദക്ഷിണേന്ത്യൻ സിനിമയിൽ അഭിനയിക്കുകയായിരുന്നു. ഞാൻ കാരവാനിനകത്ത് വസ്ത്രം മാറി കൊണ്ടിരിക്കുമ്പോൾ വാതിലിൽ മുട്ടുക പോലും ചെയ്യാതെയും അനുമതി പോലും ചോ​​ദിക്കാതെയും വാനിലേക്ക് കയറിവന്നു.

ഞാൻ അവിടെ വച്ച് അലറിവിളിച്ചു. പിന്നീട് അയാൾ ഇറങ്ങി പോയി. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് ഇതറിഞ്ഞവർ എന്നോട് പറഞ്ഞത്. ഞാൻ അങ്ങനെ ചെയ്യരുതെന്നായിരുന്നു അവരുടെ വാദം. നല്ല പുരുഷന്മാർക്കൊപ്പം മാത്രമല്ല, വെറുപ്പുളവാക്കുന്ന പുരുഷന്മാർക്കൊപ്പവും കരിയറിൽ പ്രവൃത്തിച്ചിട്ടുണ്ടെന്നും നടി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News