27.6 C
Kottayam
Sunday, June 7, 2026

‘കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ രക്ഷകരായി അഭിനിയിക്കുന്നു; വഖഫ് ദേദഗതി ബില്‍ രാജ്യം 2025ല്‍ കണ്ട ഏറ്റവും വലിയ തമാശ’ അനീതിയെന്ന്‌ ഇ ടി മുഹമ്മദ് ബഷീര്‍

Must read

ന്യൂഡല്‍ഹി: വഖഫ് ദേദഗതി ബില്‍ രാജ്യം 2025ല്‍ കണ്ട ഏറ്റവും വലിയ തമാശയാണെന്ന് മലപ്പുറം എംപി ഇ.ടി.മുഹമദ് ബഷീര്‍. പുതിയ ഭേദഗതി ബില്‍ വഖഫ് ബോര്‍ഡിനെ നശിപ്പിക്കാനാണ് നിര്‍മിച്ചത്. കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയാണെന്നും മുസ്ലീമിനെതിരെ നടക്കുന്നത് അനീതിയാണെന്നും ഇ.ടി.മുഹമദ് ബഷീര്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ തുറന്നടിച്ചു.

”കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ രക്ഷകരായി അഭിനിയിക്കുകയാണ്. വഖഫ് ഭേദഗതി ബില്‍ രാജ്യം 2025ല്‍ കണ്ട ഏറ്റവും വലിയ തമാശയാണ്. 2013ലെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഏകകണ്ഠമായാണ് അംഗീകരിച്ചത്. പക്ഷേ, ഇവിടെ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടു. വഖഫ് ബോര്‍ഡിനെ നശിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. രാജ്യത്ത് മതങ്ങളുടെ പേരില്‍ ഒരുപാട് ട്രസ്റ്റുകള്‍ ഉണ്ട്. ബിജെപിക്ക് രണ്ട് തരത്തിലുള്ള നിയമനിര്‍മാണം മാത്രമേ അറിയുകയുള്ളൂ. ആദ്യത്തേത് മതത്തിന്റെ അടിസ്ഥാനത്തിലാണ്. രണ്ടാമത്തേത് മതത്തിന്റെ പക്ഷം പിടിച്ചിട്ടുള്ളതാണ്. വഖഫ് ബില്‍ ഇതില്‍ രണ്ടാമത്തേതാണ്.” ഇ.ടി തുറന്നടിച്ചു.

- Advertisement -

”യുപിയിലെ കാശി ക്ഷേത്രത്തില്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ എല്ലാം ഹിന്ദുക്കളാകണമെന്നാണ് നിയമത്തില്‍ പറയുന്നത്. ഹിന്ദു വിശ്വാസിയല്ലാത്ത ഒരാള്‍ക്ക് അവിടത്തെ ഒരു പദവിയിലും ഇരിക്കാന്‍ സാധിക്കില്ലെന്നും ബോര്‍ഡിന്റെ നിയമത്തില്‍ പറയുന്നുണ്ട്. പക്ഷേ, ഇവിടെ ഇതെല്ലാം പിടിച്ചെടുക്കാനാണ് ശ്രമം.” ഇ.ടി പറഞ്ഞു. പ്രസംഗത്തിനിടെ രണ്ട് തവണ ഇ.ടിയുടെ പ്രസംഗം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തേണ്ടി വന്നു. അതിനിടെ സമയം കടന്നുപോയെന്ന് കാണിച്ച് ഇ.ടിയുെട മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തത് പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week