25.4 C
Kottayam
Friday, May 17, 2024

വൈറലാകാൻ എടുത്ത സേവ് ദ ഡേറ്റല്ല; പോസ്റ്റ് ചെയതത് ഞാനല്ല: എസ്ഐ പറയുന്നു

Must read

കോഴിക്കോട് :സിറ്റി പരിധിയിലെ പോലീസ് സ്റ്റേഷനിലെ വനിതാ പ്രിന്‍സിപ്പല്‍ എസ്ഐ ഔദ്യോഗിക യൂണിഫോമിട്ട് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയതിനെതിരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നത്. ഔദ്യോഗിക യൂണിഫോമിലുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്യരുതെന്ന് 2015ൽ ഡിജിപിയുടെ ഉത്തരവുണ്ട്. ഈ ഉത്തരവ് ലംഘിച്ചതിന്റെ പേരിലാണ് എസ്ഐ വിമർശനങ്ങൾ നേരിടുന്നത്. എന്നാൽ ഈ ഫോട്ടോഷൂട്ടിന് പിന്നിലുള്ള വസ്തുതയെക്കുറിച്ച് എസ്ഐ വ്യക്തമാക്കിയതിങ്ങനെ:

‘സമൂഹമാധ്യമത്തിൽ വൈറലാകാൻ വേണ്ടി എടുത്ത ഒരു ഫോട്ടോയല്ല അത്. സേവ് ദ ഡേറ്റ് ചെയ്ത് പ്രശസ്തയാകണമെന്ന യാതൊരു ഉദ്ദേശവും എനിക്കില്ല. എന്റെ സ്വകാര്യ ആൽബത്തിൽ സൂക്ഷിക്കാനായി ഒരു ആഗ്രഹത്തിന്റെ പുറത്ത് എടുത്ത ഫോട്ടോയാണ്. ഞാനോ എന്റെ ഭർത്താവോ ഈ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടില്ല. ഫോട്ടോഗ്രാഫർ പബ്ലിസിറ്റിക്കായി ചിത്രം അവരുടെ പേജിൽ ഷെയർ ചെയ്തിരുന്നു, അങ്ങനെയാണ് വൈറലായത്.

ഫോട്ടോ എടുക്കുന്ന സമയത്ത് തന്നെ ഇത് ഷെയർ ചെയ്യരുതെന്ന് പറഞ്ഞതാണ്, അവർ അത് അനുസരിച്ചില്ല. എന്നെ ടാഗ് ചെയ്യാതിരുന്നത് കൊണ്ട് പേജിലിട്ടിരുന്ന കാര്യം ഞാനും അറിഞ്ഞില്ല. രണ്ടാം തീയതിയായിരുന്നു എന്റെ വിവാഹം. വിവാഹത്തിന്റെ തിരക്കിലായത് കാരണം സമൂഹമാധ്യമങ്ങൾ ശ്രദ്ധിക്കാനും സാധിച്ചില്ല. രണ്ട് ദിവസം മുൻപ് സിഐ വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്. അതിന്ശേഷമാണ് ഞാൻ ഓൺലൈനിൽ നോക്കുന്നത്. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. രണ്ട് ദിവസമായി ഞാൻ ഫോൺ സ്വിച്ച്ഓഫ് ചെയ്തിരിക്കുകയായിരുന്നു.

പൊലീസ് യൂണിഫോമിനെ അപമാനിക്കണമെന്ന് ചിന്തിച്ചിട്ട് പോലുമില്ല. ഭർത്താവിനൊപ്പം യൂണിഫോമിലൊരു ഫോട്ടോ വേണമെന്നൊരു ആഗ്രഹം തോന്നി എടുത്തതാണ്. അത് ഇത്ര പ്രശ്നമാകുമെന്ന് കരുതിയില്ല. അറിയാതെയാണെങ്കിലും തെറ്റ് ചെയ്തതിൽ വിഷമമുണ്ട്. കാര്യങ്ങൾ മേലധികാരികളെ അറിയിച്ചിട്ടുണ്ട്. എന്ത് നടപടിയുണ്ടാകുമെന്ന് അറിയില്ല. – എസ്ഐ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week