അംബാനിയും അദാനിയും സുക്കറണ്ണനുമൊന്നുല്ല!ഒറ്റ ദിവസം ഈ ബിസിനസ് കിംഗ് സമ്പാദിച്ചത് 4 ബില്യണ്‍
ലണ്ടന്‍: മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ്. അദ്ദേഹം ഓരോ മിനുട്ടിലും കോടികള്‍ സമ്പാദിക്കുന്ന വ്യക്തിയാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മുകേഷ് അംബാനിയൊന്നും ഒന്നുമല്ല എന്ന് മറ്റൊരു ബിസിനസ് കിംഗിന്റെ നേട്ടങ്ങള്‍ കേട്ടാല്‍ പറയാന്‍ കഴിയും. ജെന്‍സന്‍ ഹുവാംഗാണ് ബിസിനസ് ലോകത്തെ ആ രാജാവ്.
ഇപ്പോള്‍ ലോകത്തെ തന്നെ പതിനൊന്നാമത്തെ സമ്പന്നനായ വ്യക്തിയാണ് അദ്ദേഹം. എന്‍വിഡിയയുടെ സിഇഒയാണ് അദ്ദേഹം. ഒരൊറ്റ ദിവസത്തില്‍ നാല് ബില്യണാണ് ഹുവാംഗാണ് തന്റെ ആസ്തി വര്‍ധിപ്പിച്ചിരിക്കുന്നത്. അമ്പരപ്പിക്കുന്ന വര്‍ധനവാണിത്. ഹുവാംഗ് ഫോബ്‌സ് പട്ടികയില്‍ മുകേഷ് അംബാനിയേക്കാള്‍ മുന്നിലെത്തുന്നത് ആദ്യമല്ല. പക്ഷേ ഇത് അദ്ദേഹത്തിന്റെ ഉയര്‍ന്ന റാങ്കിംഗാണ്.
എന്‍വിഡിയ ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ പൊതുകാര്യ കമ്പനിയായി മാറിയിരിക്കുകയാണ്. പ്രധാന കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ വന്‍ വളര്‍ച്ചയാണ്. ഇത് എന്‍വിഡിയയെ വലിയ ഉയരങ്ങളിലേക്ക് നയിക്കുകയായിരുന്നു. ജൂണ്‍ പതിനെട്ടിന് എന്‍വിഡിയയുടെ ഓഹരികളില്‍ മൂന്ന് ശതമാനത്തിന്റെ മൂല്യമാണ് ഉയര്‍ന്നത്.
ഇതോടെ ജെന്‍സന്‍ ഹുവാംഗിന്റെ ആസ്തി 119 ബില്യണായി ഉയര്‍ന്നിരിക്കുകയാണ്. 1993ല്‍ എന്‍വിഡിയ സ്ഥാപിച്ച ശേഷം ഹുവാംഗ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവായും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999ലാണ് എന്‍വിഡിയ പബ്ലിക് കമ്പനിയായി മാറിയത്. ഇതിന് ശേഷമാണ് കമ്പനി വലിയ ഉയര്‍ച്ചയിലേക്ക് എത്തിയത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ കമ്പനി വലിയ ഉയരങ്ങളിലെത്തുകയായിരുന്നു. ഓഹരി വിഭജനം നേരത്തെ കമ്പനി നടത്തിയിരുന്നു. ഇതോടെ കമ്പനിയുടെ ഓഹരി വില 130 ഡോളറിന് താഴെ പോയിരുന്നു. 1200 ഡോളറിന് മുകളിലായിരുന്നു നേരത്തെ എന്‍വിഡിയയുടെ ഓഹരികള്‍ വ്യാപാരം നടത്തിയിരുന്നത്.
അതേസമയം ഫോബ്‌സ് പട്ടികയില്‍ മുകേഷ് അംബാനിയേക്കാള്‍ സമ്പന്നനാണ് ഇപ്പോള്‍ ജെന്‍സന്‍ ഹുവാംഗ്. മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാള്‍മര്‍ക്ക് തൊട്ടുപിന്നിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. എന്‍വിഡിയയില്‍ മൂന്ന് ശതമാനമാണ് ഹുവാംഗിനുള്ള ഓഹരികള്‍. 2024ന്റെ തുടക്കത്തില്‍ 77 ബില്യണായിരുന്നു ഹുവാംഗിന്റെ ആസ്തി. എന്നാല്‍ അതിന് ശേഷം കുതിച്ച്കയറുകയായിരുന്നു.
കമ്പനിയുടെ വിപണി മൂല്യത്തില്‍ 177 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 3.33 ട്രില്യണാണ് എന്‍വിഡിയയുടെ വിപണി മൂല്യം. അതേസമയം ജെന്‍സന്‍ ഹുവാംഗ് കകമ്പനിയുടെ ഓഹരികള്‍ വില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആറ് ലക്ഷത്തോളം ഓഹരികളാണ് 2025 മാര്‍ച്ചിനുള്ളില്‍ വില്‍ക്കുക.
സെക്യൂരിറ്റി ഫയലിംഗിനിടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. 2019ല്‍ 546ാം സ്ഥാനത്തായിരുന്നു സമ്പന്നരുടെ കാര്യത്തില്‍ ഹുവാംഗ്. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് 114 ബില്യണാണ് അദ്ദേഹം സമ്പാദിച്ചത്. കഴിഞ്ഞ വര്‍ഷം 21 ബില്യണ്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആസ്തി.