KeralaNews

നോര്‍ക്ക വിദേശ പ്രവാസി രജിസ്ട്രേഷന്‍ മൂന്നര ലക്ഷം കവിഞ്ഞു; ഇതരസംസ്ഥാന പ്രവാസികള്‍ 94483

തിരുവനന്തപുരം: വിദേശ മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ 201 രാജ്യങ്ങളില്‍ നിന്ന് ഇന്നുവരെ 353468 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത്യു യു എ ഇയില്‍ നിന്ന്, 153660 പേര്‍. സൗദി അറേബ്യയില്‍ നിന്ന് 47268 പേരും രജിസ്റ്റര്‍ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫു നാടുകളില്‍ നിന്നാണ്.
യു കെയില്‍ നിന്ന് 2112 പേരും അമേരിക്കയില്‍ നിന്ന് 1895 പേരും ഉക്രൈയിനില്‍ നിന്ന് 1764 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

__

ഇതരസംസ്ഥാന പ്രവാസികള്‍ക്കായി ഇന്നലെ ആരംഭിച്ച നോര്‍ക്ക രജിസ്ട്രേഷന്‍ സംവിധാനത്തില്‍ ഇന്നുവരെ രജിസ്റ്റര്‍ ചെയ്തത് 94483 പേരാണ്. കര്‍ണാടകയില്‍ 30576, തമിഴ്നാട് 29181, മഹാരാഷ്ട്ര 13113 എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തി്ട്ടുള്ളത്.

സംസ്ഥാനം തിരിച്ചുള്ള കണക്ക്

തെലുങ്കാന 3864
ആന്ധ്രാപ്രദേശ് 2816
ഗുജറാത്ത് 2690
ഡല്‍ഹി 2527
ഉത്തര്‍പ്രദേശ് 1813
മധ്യപ്രദേശ് 1671
രാജസ്ഥാന്‍ 860
ഹരിയാന 689
പശ്ചിമ ബംഗാള്‍ 650
ഗോവ 632
ബീഹാര്‍ 605
പഞ്ചാബ്539
പുതുച്ചേരി 401
ചത്തീസ്ഗഡ് 248
ഝാര്‍ഖണ്ഡ് 235
ഒഡീഷ 212
ഉത്തരാഖണ്ഡ് 208
ആസ്സാം 181
ജമ്മു കാശ്മീര്‍ 149
ലക്ഷദ്വീപ്100
ഹിമാചല്‍ പ്രദേശ് 90
അരുണാചല്‍ പ്രദേശ് 87
ആന്‍ഡമാന്‍ നിക്കോബര്‍ 84
ദാദ്ര നാഗര്‍ഹവേലി & ദാമന്‍ ദിയു 70
മേഘാലയ 50
ചണ്ഢീഗഡ് 45
നാഗാലാന്‍ഡ് 31
മിസ്സോറാം 21
സിക്കിം 17
ത്രിപുര 15
മണിപ്പൂര്‍ 12
ലഡാക്ക് 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker