30 C
Kottayam
Monday, November 25, 2024

‘അമ്മാന്‍’ ദേവി ശരീരത്തില്‍ കേറിയെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ; താന്‍ കാല്‍കുത്തിയാല്‍ ഇന്ത്യയില്‍ നിന്നു കൊവിഡ് അപ്രത്യക്ഷമാകും!

Must read

ന്യൂഡല്‍ഹി: ‘അമ്മാന്‍’ ദേവി ശരീരത്തില്‍ കുടികൊണ്ടിരിക്കുന്നതിനാല്‍ താന്‍ കാല്‍കുത്തിയാല്‍ ഇന്ത്യയില്‍ നിന്നു കൊവിഡ് ഇല്ലാതാകുമെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ. ‘കൈലാസ’ എന്ന പേരില്‍ മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള സ്വകാര്യദ്വീപ് വാങ്ങി സ്വന്തം രാജ്യം പ്രഖ്യാപിച്ച നിത്യാനന്ദയുടേതായി പ്രചരിക്കുന്ന പുതിയ വീഡിയോയിലാണ് ഇക്കാര്യമുള്ളത്.

താന്‍ ഇന്ത്യയില്‍ കാലുകുത്തിയാല്‍ മാത്രമേ കൊവിഡ് ഇന്ത്യയില്‍ നിന്ന് മാറുകയുള്ളൂവെന്നാണ് വീഡിയോയില്‍ വ്യക്തമാക്കുന്നത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സ്വന്തം രാജ്യമായി പ്രഖ്യാപിച്ച ‘കൈലാസ’യിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഭക്തര്‍ക്ക് പ്രവേശാനുമതി നിഷേധിച്ച ആളാണ് നിത്യാനന്ദ. ബ്രസീല്‍, മലേഷ്യ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് എത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പീഡനം അടക്കമുള്ള ഒട്ടേറെ ക്രമിനല്‍ കേസുകളില്‍ രാജ്യവും ഇന്റര്‍പോളും അന്വേഷിക്കുന്ന കുറ്റവാളിയാണ് നിത്യാനന്ദ. ഇന്ത്യയില്‍ നിന്നു മുങ്ങി സ്വകാര്യ ദ്വീപിലേക്ക് കടന്ന നിത്യാനന്ദ അതിനെ സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ വിഡിയോയില്‍ നിത്യാനന്ദയുടെ ശിഷ്യന്മാരില്‍ ഒരാള്‍ ഇന്ത്യയില്‍ എന്ന് കോവിഡ് തീരുമെന്ന് ചോദിക്കുമ്പോഴാണ് ‘അമ്മാന്‍’ ദേവി തന്റെ ആത്മീയ ശരീരത്തില്‍ പ്രവേശിച്ചുവെന്ന് നിത്യാനന്ദ മറുപടി നല്‍കുന്നത്.

വിവിധ വകുപ്പുകള്‍ ഉള്‍പ്പെടെ സമ്പൂര്‍ണ ഭരണമുള്ള രാജ്യമായാണ് കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്. സ്വന്തമായി പതാകയും ദേശീയ ചിഹ്നവും പാസ്‌പോര്‍ട്ടും എല്ലാമുണ്ട്. രാജ്യത്തിന്റെ വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട്. സെന്‍ട്രല്‍ ബാങ്കും ‘കൈലാഷിയന്‍ ഡോളര്‍’ എന്ന പേരില്‍ പുതിയ കറന്‍സിയും പുറത്തിറക്കിയിരുന്നു.

ബാങ്ക് പ്രവര്‍ത്തനത്തിനായി മറ്റൊരു രാജ്യവുമായി ധാരണാപത്രം ഒപ്പിട്ടതായും നിത്യാനന്ദ പറയുന്നു. പീഡനക്കേസ് പ്രതിയായതിനെ തുടര്‍ന്ന് 2019 ലാണ് നിത്യാനന്ദ ഇന്ത്യയില്‍ നിന്നും മുങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം; തിരുവനന്തപുരത്ത് സി.ഐയ്ക്കും എസ്. ഐ യ്ക്കും പരുക്ക്

തിരുവനന്തപുരം: കുപ്രസിദ്ധഗുണ്ട സ്റ്റാമ്പർ അനീഷിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിൽ നാലുപേർ കൂടി പിടിയിൽ. ഇവർക്കെതിരെ വധശ്രമം, പൊലീസ് വാഹനം നശിപ്പിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ  അടക്കമുള്ള വകുപ്പുകൾ...

ബെർട്ട് കൊടുങ്കാറ്റ്: കരകവിഞ്ഞ് നദികൾ;ബ്രിട്ടനിൽ വെള്ളപ്പൊക്കവും മഞ്ഞ് വീഴ്ചയും

വെയിൽസ്: ബെർട്ട് കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടണിൽ കനത്ത മഴയും മഞ്ഞ് വീഴ്ചയും വെള്ളപ്പൊക്കവും. കാർഡിഫും വെസ്റ്റ് യോക്ക്ഷെയറും ഉൾപ്പെടെ വെള്ളക്കെട്ടിൽ മുങ്ങി. ശക്തമായ കാറ്റിൽ മരം വീണ് ഒരാൾ മരിച്ചു. 100 എംഎം...

വിധവയുമായി പ്രണയം, തടസം നിന്ന അയൽവാസിക്ക് കെണിയൊരുക്കി 35കാരൻ, ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് കൈപ്പത്തിപോയത് മുൻ കാമുകിയ്ക്ക്

ബാഗൽകോട്ട്: കർണാടകയിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സൈനികന്റെ വിധവയ്ക്ക് ഇരു കൈപ്പത്തിയും നഷ്ടമായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സൈനികന്റെ വിധവയുമായുള്ള ബന്ധത്തിന് തടസം നിന്ന അയൽവാസിയെ അപായപ്പെടുത്താനുള്ള 35കാരന്റെ ശ്രമത്തിൽ പക്ഷേ പരിക്കേറ്റത്...

‘സ്ത്രീകളെ ബഹുമാനിക്കാത്ത രാക്ഷസൻ,ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട് . സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് രാക്ഷസന് ഇങ്ങനെയൊരു വിധി വന്നതെന്ന്...

പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ച : എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍;കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം കണ്ടെതത്തി

മലപ്പുറം: പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍. കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം സ്വര്‍ണം കണ്ടെടുത്തതായി സൂചന. റിമാന്‍ഡിലായ പ്രതികളില്‍ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. കണ്ണൂര്‍...

Popular this week