മേത്തല: പെണ്‍കുട്ടിയെ ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കോട്ടപ്പുറം ബിഷപ്പ് ഹൗസ് പരിസരത്ത് താന്‍ ആക്രമിക്കപ്പെട്ടതായി പോലീസിന് മൊഴി നല്‍കിയത്. ട്യൂഷന്‍ ക്ലാസില്‍ പോകവെയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.
ആക്രമണത്തില്‍ കൈക്ക് മുറിവേറ്റ പെണ്‍കുട്ടിയെ മെഡികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. ട്യൂഷന്‍ ക്ലാസിലേക്ക് സൈക്കിളില്‍ പോകുകയായിരുന്ന തന്നെ സൈക്കിളിലെത്തിയ യുവാക്കള്‍ ബ്ലേഡ് കൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു.
പരിക്കേറ്റ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. തന്നെ ഒരാള്‍ ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടി മുമ്പ് പലവട്ടം പരാതി പറഞ്ഞിരുന്നു. സി.ഐ കെ. ബിജുകുമാറിന്റെ നേതൃത്വത്തിള്ള സംഘം സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News