News
സ്‌കൂള്‍ ബസ് കിട്ടാത്തതില്‍ മനംനൊന്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
ബേട്ടുല്‍: വീട്ടില്‍ നിന്ന് ഇറങ്ങാന്‍ വൈകിയതിനെത്തുടര്‍ന്ന് സ്‌കൂള്‍ ബസ് നഷ്ടമായതിന്റെ മനോവിഷമത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ബേട്ടുല്‍ ജില്ലയിലെ ഗോധാദോഗ്രി പോലീസ് സ്റ്റേഷന്‍ പരിധിയിലെ അംദോഹ് ഗ്രാമത്തിലാണ് സംഭവം.
തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ ബസ് കിട്ടിയില്ലെന്ന കാരണത്താല്‍ 14 കാരനായ വിദ്യാര്‍ത്ഥി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച ബസ് കിട്ടാത്തതിനാല്‍ കരഞ്ഞുകൊണ്ടാണ് കുട്ടി വീട്ടിലേക്ക് മടങ്ങിയത്. പിന്നീട് വീടിന്റെ പിറകിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയ കണ്ടെത്തുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News