KeralaNews

സ്വര്‍ണക്കടത്ത്; എന്‍ഐഎ സംഘം സി-ആപ്റ്റില്‍ പരിശോധന നടത്തുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റില്‍ പരിശോധന നടത്തുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് എന്‍ഐഎ പരിശോധിക്കുന്നത്. മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് നേരത്തെ മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസും എന്‍ഐഎയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഐഎ സി-ആപ്റ്റില്‍ പരിശോധന നടത്തുന്നത്.

നേരത്തെ, നേരത്തെ സി-ആപ്റ്റില്‍ പരിശോധന നടത്തിയിരുന്നു. കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘം സി-ആപ്റ്റില്‍ ആദ്യം കുറച്ച് സമയം ചിലവഴിച്ച ശേഷം മടങ്ങി. മിനിറ്റുകള്‍ക്കകം തന്നെ സംഘം മടങ്ങിയെത്തി പരിശോധന തുടര്‍ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker