27.7 C
Kottayam
Saturday, May 4, 2024

വഞ്ചനാക്കുറ്റം; പ്രമുഖ ഐസ്ക്രീം കമ്പനിയ്ക്കെതിരെ കേസെടുത്ത് സിബിഐ

Must read

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഐസ്‌ക്രീം നിർമ്മാണ സ്ഥാപനമായ ക്വാളിറ്റി ലിമിറ്റഡ് കമ്പനിയ്‌ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് സിബിഐ. 1,400 കോടി രൂപയുടെ വഞ്ചനാക്കുറ്റമാണ് ക്വാളിറ്റിക്കെതിരെ ചുമത്തയിരിക്കുന്നത്. കമ്പനി ഡയറക്‌ടര്‍മാരായ സഞ്ജയ് ധിംഗ്ര, സിദ്ധാന്ത് ഗുപ്ത, അരുണ്‍ ശ്രീവാസ്തവ എന്നിവര്‍ക്കെതിരെ വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍, ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങളാണ് സി.ബി.ഐ ചുമത്തിയിട്ടുള്ളത്.

വിവിധ ബാങ്കുകളെ വായ്‌പയുടെ പേരില്‍ ക്വാളിറ്റി കമ്പനി വഞ്ചിച്ചതായാണ് കേസ് രേഖപ്പെടുത്തിട്ടുള്ളത്. ഡല്‍ഹി ഉള്‍പ്പടെ വിവിധ സ്ഥലങ്ങളിലായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ ക്വാളിറ്റിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത്. 2010 മുതല്‍ വായ്പയെടുത്തിരുന്ന കമ്പനി 2018ഓടെ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തി. എന്നാൽ ഇതിനെതിരെ ബാങ്ക് ഓഫ് ഇന്ത്യ പരാതി നൽകിയതിനെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. വായ്പ എടുത്ത തുകയില്‍ കമ്പനി 7,107.23 കോടി രൂപ മാത്രമാണ് ബാങ്കുകളിലേക്ക് തിരിച്ചടച്ചതെന്ന് സി.ബി.ഐ കണ്ടെത്തി. ഇതിനായി കമ്പനി വ്യാജരേഖകള്‍ ചമയ്‌ക്കുകയും ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തു.

അതേസമയം ഡല്‍ഹിയ്‌ക്ക് പുറമെ സഹരണ്‍പുര്‍, ബുലന്ദ്ശഹര്‍, അജ്മീര്‍, പല്‍വാല്‍ തുടങ്ങിയ നഗരങ്ങളിലും സി.ബി.ഐ അന്വേഷണം നടത്തിയിരുന്നു. ഇന്ത്യയിലെ പ്രമുഖ ഡയറി ഉത്പന്ന സ്ഥാപനമായ ക്വാളിറ്റി ലിമിറ്റഡ് 2018 ഡിസംബര്‍ മുതല്‍ പാപ്പര്‍ നടപടിക്രമങ്ങള്‍ നേരിടുകയാണ്. ആഗോള നിക്ഷേപക കമ്പനിയായ കെ.കെ.ആര്‍ നിക്ഷേപിച്ച 520 കോടി മടക്കി ചോദിച്ച്‌‌ 2016ല്‍ കോടതിയെ സമീപിച്ചതോടെയാണ് ക്വാളിറ്റിയ്‌ക്കെതിരെ കേസുകള്‍ ആരംഭിക്കുന്നത്.

ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആന്ധ്ര ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ഐ.ഡി.ബി.ഐ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷ്മി ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവയുടെ കണ്‍സോര്‍ഷ്യത്തിന് 1400.62 കോടി രൂപയാണ് ക്വാളിറ്റി കമ്പനി നിലവിൽ നല്‍കാനുളളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week