27.8 C
Kottayam
Friday, April 19, 2024

ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച നേതാവായി ന്യൂസിലൻഡ് പ്രധാനമന്ത്രി

Must read

ല​ണ്ട​ൻ: ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെട്ട് ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ർ​ഡേ​ൻ. ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ലി​നെ​യും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യേ​യും പി​ന്നി​ലാ​ക്കി​യാ​ണ് ജ​സീ​ന്ത ലോ​ക​ത്തി​ലെ മി​ക​ച്ച നേ​താവെന്ന നേട്ടം സ്വന്തമാക്കിയത്. ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​വ​ല​പ്മെ​ന്‍റ് അ​ക്കാ​ഡ​മി ക​ഴി​ഞ്ഞ 12 മാ​സ​മാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​നൊ​ടു​വി​ലാ​ണ് പ്രഖ്യാപനം.

സ​ഹാ​നു​ഭൂ​തി നി​റ​ഞ്ഞ നേ​തൃ​ത്വ ശൈ​ലി​ക്ക് ഉ​ട​മ​യാ​ണ് ജ​സീ​ന്ത. വൈ​കാ​രി​ക​മാ​യ ആ​ശ​യ​വി​നി​മ​യം ബ​ല​ഹീ​ന​ത കാ​ണി​ക്കു​ന്നു എ​ന്ന പൊ​തു​വാ​യ ധാ​ര​ണ​യെ തി​രു​ത്തി, പ​ക​രം മൃ​ദു​വാ​യ​തും വൈ​കാ​രി​ക​വു​മാ​യ പ​ക്വ​ത​യാ​ർ​ന്ന സ്പ​ർ​ശ​ന​ത്തി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ളെ സ​മീ​പി​ക്കാ​ൻ അ​വ​രെ പ്രാ​പ്ത​മാ​ക്കു​ന്നു . വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​നു​മു​ള്ള ക​ഴി​വും മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കു​മ്പോ​ൾ ആ​ത്മാ​ർ​ഥ​ത​യും ദ​യ​യും അ​നു​ക​മ്പ​യും ഉ​ള്ള വി​ശ്വ​സ​നീ​യ​വു​മാ​യ ഒ​രു പൊ​തു​പ്ര​ഭാ​ഷ​ക​യാ​യാ​ണ് ജ​സീ​ന്ത​യെ മ​റ്റു നേ​താ​ക്ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​യാ​ക്കു​ന്ന​തെ​ന്ന് പ​ഠ​നത്തിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week