കണ്ണൂരില്‍ നവദമ്പതികള്‍ കുളിമുറിയില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: തളിപ്പറമ്പ് കുറ്റിക്കോലില്‍ നവദമ്പതികളെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ സ്വദേശി തേരു കുന്നത്ത് വീട്ടില്‍ സുധീഷ് (30), ഭാര്യ തമിഴ്നാട് പുത്തൂര്‍ സ്വദേശി ഇസക്കിറാണിയെന്ന രേഷ്മ (25) എന്നിവരാണ് മരിച്ചത്. എട്ട് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. സുധീഷിനെ തൂങ്ങി മരിച്ച നിലയിലും രേഷ്മയുടെ മൃതദേഹം കഴുത്തില്‍ കയര്‍ മുറുകിയ നിലയില്‍ നിലത്ത് വീണ നിലയിലുമാണ് കണ്ടെത്തിത്.

കൂലിപ്പണിക്കാരനാണ് സുധീഷ്. ഇരുവരുടെയും വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം കുറ്റിക്കോല്‍ വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രത്തിന് സമീപം വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. സുധീഷിന്റെ സുഹൃത്ത് രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News