ലോകത്തിന് ഭീഷണിയായി പുതിയ വൈറസ്! ഒരാള്‍ മരിച്ചു; ലക്ഷണങ്ങള്‍ ഇവയൊക്കെ
ബെയ്ജിങ്: ലോകത്തിന് തന്നെ ഭീഷണിയായി ചൈനയില്‍ പുതിയ വൈറസ് കണ്ടെത്തി. ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണ് ഇതെന്നാണ് കണ്ടെത്തല്‍. വൈറസ് ബാധ ലോകമെങ്ങും പടരാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
ചൈനയിലെ വുഹാന്‍ നഗരത്തിലെ മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ക്കാണ് ആദ്യം വൈറസ് ബാധ ഉണ്ടായത്. പിന്നീട് രോഗബാധിതരായവര്‍ ആ മാര്‍ക്കറ്റിലെ സന്ദര്‍ശകരായിരുന്നു എന്നായിരുന്നു കണ്ടെത്തല്‍. രോഗബാധിതനായ ഒരാളുടെ മരണവും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.
പനിയും ശ്വാസതടസവുമാണ് പ്രധാന രോഗലക്ഷണങ്ങള്‍. മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ആശുപത്രികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്ക് പടരുന്ന ഈ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേയ്ക്ക് പകരുന്നതായി കണ്ടെത്തിയിട്ടില്ല. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് പ്രധാന വിമാനത്താവളത്തില്‍ ഉള്‍പ്പെടെ നിരീക്ഷണം ഉറപ്പാക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തയ്യാറെടുപ്പ്.