26.2 C
Kottayam
Friday, June 5, 2026

അല്‍പം റണ്‍സ് കുറഞ്ഞു! ബാറ്റ് ചെയ്യാനുള്ള തീരുമാനം പാളിയോയെന്ന ചോദ്യത്തിന് സഞ്ജുവിന്റെ വിചിത്ര മറുപടി

Must read

ഗുവാഹത്തി: ഐപിഎല്ലില്‍ തുടര്‍ച്ചായ നാലാം തോല്‍വിയാണ് രാജസ്ഥാന്‍ റോയല്‍സ് നേരിട്ടത്. ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 41 പന്തില്‍ 63 റണ്‍സുമായി പുറത്താവാതെ നിന്ന സാം കറനാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്.

മത്സരശേഷം രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തോല്‍വിയെ കുറിച്ച് സംസാരിച്ചു. ടോസ് നേടി ബാറ്റ് ചെയ്യാനുള്ള തീരുമാനം പാളിയോ എന്ന ചോദ്യത്തിന് ഇതിനേക്കാള്‍ മികച്ച സ്‌കോര്‍ പ്രതീക്ഷിച്ചുവെന്ന് സഞ്ജു പറഞ്ഞു. താരത്തിന്റെ വാക്കുകള്‍… ”ഞങ്ങള്‍ക്ക് കുറച്ച് കൂടി റണ്‍സ് വേണമായിരുന്നു. 10-15 റണ്‍സ് കുറവായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്.

നന്നായി കളിച്ചിരുന്നെങ്കില്‍ 160-ല്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭിക്കുമായിരുന്നു. അത്തരത്തിലുള്ള വിക്കറ്റാണിത്. വേണ്ടത്ര റണ്‍സ് വന്നില്ല, അവിടെയാണ് കളി തോറ്റത്. ടീം കൂടുതല്‍ റണ്‍സ് നേടേണ്ടതുണ്ട്. 160-170 നല്ല സ്‌കോര്‍ ആയിരിക്കുമെന്ന് ഞങ്ങള്‍ കരുതി. നിലവാരമുള്ള അഞ്ച് ബൗളര്‍മാരുണ്ടെങ്കിലും എക്‌സ്ട്രാ ഒരു ബൗളര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ നന്നാകുമായിരുന്നു.” സഞ്ജു മത്സരശേഷം പറഞ്ഞു. 

വീഴ്ച്ചകള്‍ പരിശോധിക്കുമെന്നും സഞ്ജു പറഞ്ഞു. ”തോല്‍വികളിലൂടെയാണ് നാം കടന്നുപോകുന്നതെന്നുള്ള കാര്യം അംഗീകരിക്കുന്നു. നാല് മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. എവിടെയാണ് വീഴ്ച്ച സംഭവിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. ടീമില്‍ ഒരുപാട് മാച്ച് വിന്നര്‍മാരുണ്ട്. അതിലൊരാള്‍ മുന്നോട്ട് വരണം. 200-ലധികം റണ്‍സ് എളുപ്പത്തില്‍ സ്‌കോര്‍ ചെയ്യുന്ന ഈ സീസണാണിത്. എന്നാല്‍ ഇത്തരം പിച്ചുകളില്‍ കളിക്കുമ്പോള്‍ ബുദ്ധിമുട്ടുന്നു. മികച്ച ക്രിക്കറ്റ് കളിക്കുകയും കൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കുകയും ചെയ്യണമായിരുന്നു. വരുന്ന മത്സരങ്ങളില്‍ ഫലം ഞങ്ങളുടെ വഴിക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു.” സഞ്ജു കൂട്ടിചേര്‍ത്തു.

- Advertisement -

കൊല്‍ക്കത്ത നൈറ്റ് റൈഡേഴസിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. യോഗ്യത ഉറപ്പാക്കിയ രാജസ്ഥാന് ആദ്യ രണ്ട് തുടരണമെങ്കില്‍ കൊല്‍ക്കത്തയെ തോല്‍പ്പിക്കേണ്ടി വരും. നിലവില്‍ 13 മത്സരങ്ങളില്‍ 16 പോയിന്റാണ് രാജസ്ഥാന്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week