വെള്ളാപ്പള്ളി 1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തി; ഗുരുതര ആരോപണവുമായി സെന്‍കുമാര്‍
തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തില്‍നിന്ന് വെള്ളാപ്പള്ളി നടേശന്‍ 1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ഇക്കാര്യം സംബന്ധിച്ച് ആദായനികുതി, എന്‍ഫോഴ്‌സ്‌മെന്റ്, റവന്യു ഇന്റലിജന്‍സ് അന്വേഷണം വേണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ സെന്‍കുമാര്‍ ആവശ്യപ്പെട്ടു. കോളജ്, സ്‌കൂള്‍ അഡ്മിഷനും നിയമനത്തിനും വാങ്ങിയ 1,600 കോടി രൂപ കാണാനില്ല. മൈക്രോഫിനാന്‍സിന് വാങ്ങിയ അധികപലിശ എവിടെപ്പോയെന്നും സെന്‍കുമാര്‍ ചോദിച്ചു.
എസ്എന്‍ഡിപിയില്‍ ജനാധിപത്യം ഇല്ലെന്നും വെള്ളാപ്പള്ളിയും കുടുംബവും രാജഭരണമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. എസ്എന്‍ഡിപി യോഗത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയ വെള്ളാപ്പള്ളി അട്ടിമറിച്ചു. സംസ്ഥാനത്തെ 1,000 ശാഖകള്‍ വ്യാജമാണ്. റിട്ട.ജഡ്ജിയുടെ നേതൃത്വത്തില്‍ എസ്എന്‍ഡിപിയെ അഡ്മിനിസ്‌ട്രേറ്റിവ് ഭരണത്തില്‍ കൊണ്ടുവന്നതിനു ശേഷം തെരഞ്ഞെടുപ്പ് നടത്തണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.