വാഷിങ്ടണ്‍: എച്ച്‌ഐവി വൈറസിന്റെ മാരകശേഷിയുള്ള വകഭേദം നെതര്‍ലന്‍ഡ്സില്‍ കണ്ടെത്തിയതായി ഒക്സ്ഫോര്‍ഡ് ഗവേഷകര്‍. വിബി വേരിയന്റ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇതിന് രക്തത്തില്‍ മറ്റ് വകഭേദങ്ങളെക്കാള്‍ 3.5 – 5.5 മടങ്ങിലധികം വൈറസിന്റെ സാന്നിദ്ധ്യത്തിന് കാരണമാകാന്‍ സാധിക്കും. 1980-90 കാലഘട്ടത്തിലാണ് ഇതിന്റെ ഉത്ഭവം.
എന്നാല്‍ ആധുനിക ചികിത്സയുടെ ഗുണമേന്മ കൊണ്ട് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗിയുടെ പ്രതിരോധ ശേഷിയെ വളരെ വേഗം ഇല്ലാതാക്കാന്‍ പ്രാപ്തിയുള്ളതാണ് ഈ വകഭേദം. ഈ വകഭേദം 2010 മുതല്‍ അപ്രത്യക്ഷമായി തുടങ്ങിയന്നും ഗവേഷകര്‍ പറയുന്നു.
109 പേരിലാണ് ഗവേഷണത്തിന്റെ ഭാഗമായി ശേഖരിച്ച സാമ്പിളുകളില്‍ വിബി വകേഭേദം കണ്ടെത്തിയത്. പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്നത് സ്വാഭാവികമാണ്. എന്നാല്‍ മാരകശേഷിയുള്ളവയെ കണ്ടെത്തുന്നത് അപകടസൂചനയാണെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു.