സ്ത്രീധനത്തെച്ചൊല്ലി വഴക്ക്; യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍

ഏനാത്ത്: യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവ് ഏറത്ത് വയല എം.ജി. ഭവനില്‍ ജിജി, ജിജിയുടെ പിതാവ് ജോയി, അമ്മ സാറാമ്മ എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സ്ത്രീധന- ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തത്.

ജനുവരി 31നാണ് ജിജിയുടെ ഭാര്യ കൊല്ലം കരുനാഗപ്പള്ളി പണ്ടാരത്തുരത്ത് സ്വദേശി അമ്മുവിനെ ഭര്‍തൃവീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീധനത്തിന്റെ പേരില്‍ ജിജിയും വീട്ടുകാരും യുവതിയുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് യുവതിയുടെ വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

5 ലക്ഷം രൂപ യുവതിയുടെ വീട്ടുകാര്‍ നേരത്തെ ജിജിയുടെ കുടുംബത്തിന് നല്‍കിയിരുന്നു. വീണ്ടും തുക വേണമെന്നാവശ്യപ്പെട്ട് പീഡനം തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News