മാരക ശേഷിയുള്ള പുതിയ എച്ച്.ഐ.വി വകഭേദം കണ്ടെത്തി; പകരാനുള്ള സാധ്യത അഞ്ചരമടങ്ങ്

വാഷിങ്ടണ്‍: എച്ച്‌ഐവി വൈറസിന്റെ മാരകശേഷിയുള്ള വകഭേദം നെതര്‍ലന്‍ഡ്സില്‍ കണ്ടെത്തിയതായി ഒക്സ്ഫോര്‍ഡ് ഗവേഷകര്‍. വിബി വേരിയന്റ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇതിന് രക്തത്തില്‍ മറ്റ് വകഭേദങ്ങളെക്കാള്‍ 3.5 – 5.5 മടങ്ങിലധികം വൈറസിന്റെ സാന്നിദ്ധ്യത്തിന് കാരണമാകാന്‍ സാധിക്കും. 1980-90 കാലഘട്ടത്തിലാണ് ഇതിന്റെ ഉത്ഭവം.

എന്നാല്‍ ആധുനിക ചികിത്സയുടെ ഗുണമേന്മ കൊണ്ട് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗിയുടെ പ്രതിരോധ ശേഷിയെ വളരെ വേഗം ഇല്ലാതാക്കാന്‍ പ്രാപ്തിയുള്ളതാണ് ഈ വകഭേദം. ഈ വകഭേദം 2010 മുതല്‍ അപ്രത്യക്ഷമായി തുടങ്ങിയന്നും ഗവേഷകര്‍ പറയുന്നു.

109 പേരിലാണ് ഗവേഷണത്തിന്റെ ഭാഗമായി ശേഖരിച്ച സാമ്പിളുകളില്‍ വിബി വകേഭേദം കണ്ടെത്തിയത്. പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്നത് സ്വാഭാവികമാണ്. എന്നാല്‍ മാരകശേഷിയുള്ളവയെ കണ്ടെത്തുന്നത് അപകടസൂചനയാണെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News