CrimeKeralaNews

അ​വി​വാ​ഹി​ത​യാ​യ യു​വ​തി കുളിമുറിയില്‍ പ്രസവിച്ചു: കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ ഒളിപ്പിച്ച നിലയില്‍

ചെ​റു​തു​രു​ത്തി:അവിവാഹിതയായത​യാ​യ യു​വ​തി പ്ര​സ​വി​ച്ച ന​വ​ജാ​ത ശി​ശുവിന്റെ മൃതദേഹം ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മു​ള്ളൂ​ര്‍​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍​ഡി​ലാ​ണ് സം​ഭ​വം. സംഭവത്തില്‍ ചാ​ല​ക്കു​ടി​യി​ല്‍ പി.​ജി​ക്കു പ​ഠി​ക്കു​ന്ന യു​വ​തിയ്ക്കെതിരെ പോലീസ് കേസെടുത്തു.

ലോ​ക്ഡൗ​ണി​നെ തു​ട​ര്‍​ന്നു നാ​ലു​മാ​സമാ​യി മു​ള്ളൂ​ര്‍​ക്ക​ര​യി​ലെ വീ​ട്ടി​ലാ​യിരുന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ര​ക്ത​സ്രാ​വ​ത്തെ തു​ട​ര്‍​ന്ന യു​വ​തി​യെ ചേ​ല​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പ​രി​ശോ​ധ​ന​യി​ല്‍ യു​വ​തി പ്ര​സ​വി​ച്ച​താ​യി മ​ന​സി​ലാ​യ ഡോ​ക്ട​ര്‍ കു​ഞ്ഞി​നെ കൊ​ണ്ടു​വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടതോടെയാണ് രഹസ്യം പുറത്തറിയുന്നത്. ഡോക്ടര്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.

പോ​ലീ​സ് യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ബാ​ഗി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ല്‍ ന​വ​ജാ​ത ശി​ശു​വാ​യ ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

കുളിമുറിയില്‍ വച്ചാണ് യുവതി പ്രസവിച്ചത്. പ്ര​സ​വ വി​വ​രം മ​റ​ച്ചു​വെ​ച്ച​തി​നും കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​തെ ഒ​ളി​പ്പി​ച്ച​തി​നുമാണ് 22 കാരിയ്ക്കെതിരെ പോലീസ് കേസെടുത്തത്. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷ​മെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളു. പ്ര​സ​വ​ത്തി​നി​ടെ വ​ന്ന അ​പാ​ക​ത​ക​ള്‍ മൂ​ല​മാ​കാം മ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker