കുവൈറ്റില്‍ കൊവിഡ് ബാധിച്ച് കോട്ടയം സ്വദേശി മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരിച്ചു. കോട്ടയം കങ്ങഴ പത്തനാട് മാക്കല്‍ സെയ്ദ് മുഹമ്മദ് റാവുത്തറുടെ മകന്‍ ഷാഹുല്‍ ഹമീദ് (62) ആണ് അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

ദീര്‍ഘകാലമായി കുവൈറ്റില്‍ ജോലിചെയ്തു വരികയായിരുന്നു. സീനയാണ് ഭാര്യ. ഷാന്‍ ഷാഹുല്‍, ഷംന ഷാഹുല്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈറ്റില്‍ ഖബറടക്കും. ഇതോടെ കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 49 ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News