33.4 C
Kottayam
Friday, April 26, 2024

നാസയുടെ ചൊവ്വാ ദൗത്യം “പെഴ്സിവീയറൻസ് റോവർ” വിജയം

Must read

വാഷിംഗ്ടൺ: നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറൻസ് റോവർ ചൊവ്വയിൽ ഇറങ്ങി. ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ രണ്ടരയോടെയാണ് റോവർ ഇറങ്ങിയത്. ഭൂമിയിലേക്ക് ആദ്യ ചിത്രമയച്ചു. ആറര മാസം നീണ്ട യാത്രക്ക് ഒടുവിലാണ് റോവർ ചൊവ്വയിലിറങ്ങിയത്. ചൊവ്വയിൽ ജീവ സാന്നിധ്യമുണ്ടായിരുന്നോ എന്നതടക്കം പരിശോധിക്കും.

ആൾറ്റിട്യൂഡ് കൺട്രോൾ സിസ്റ്റം ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ’എന്ന നൂതന സാങ്കേതികവിദ്യയാണ് പെഴ്സിവീയറൻസിനെ ചൊവ്വയിൽ കൃത്യ സ്ഥലത്ത് ഇറക്കാൻ നിർണായകമായത്. ഇന്ത്യൻ വംശജയായ ഡോ: സ്വാതി മോഹൻ ആണ് ഇത് വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം കൊടുത്തത്.

ഇന്ത്യന്‍ സമയം 2.25ന് ആണ് റോവര്‍ ചൊവ്വയിലെ ജെസറോ ഗര്‍ത്തത്തില്‍ ഇറങ്ങിയത്. റോവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കം ലഭ്യമായി. മുൻപ് തടാകമായിരുന്നെന്ന് കരുതുന്ന ജെസറോ ഗർത്തത്തിലാണ് റോവര്‍ ഇറങ്ങിയത്. പണ്ട് എപ്പോഴെങ്കിലും ഇവിടെ ജീവന്‍ ഉണ്ടായിരുന്നോ എന്നാതാണ് പ്രധാന ഗവേഷണവിഷയം. ചൊവ്വയിലെ പാറക്കഷണങ്ങളും ഉപരിതലം കുഴിച്ചുള്ള സാംപിളുകളും ശേഖരിച്ചശേഷം 2031ല്‍ നാസ റോവർ ഭൂമിയിൽ തിരിച്ചെത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week