എറണാകുളം: കാലടി സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തെ ചൊല്ലി തർക്കം രൂക്ഷം.പിൻവാതിൽ നിയമന വിവാദങ്ങൾക്ക് പിന്നാലെയാണ് പുതിയ പരാതി.എസ് എഫ്ഐ നേതാക്കൾക്ക് വേണ്ടി സംസ്കൃത സാഹിത്യ വിഭാഗത്തിലെ പിഎച്ച്ഡി പ്രവേശനം വൈസ് ചാൻസലർ ചേർന്ന് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി.
സംസ്കൃത സാഹിത്യ വിഭാഗത്തിൽ 21 പേരാണ് പിഎച്ച്ഡി അഡ്മിഷന് അപേക്ഷ നൽകിയത്. റിസർച്ച് കമ്മിറ്റി അഭിമുഖം നടത്തി ഇവരിൽ നിന്ന് 12 പേരെ തെരഞ്ഞെടുത്തു. എന്നാൽ ലിസ്റ്റിൽ നിന്ന് പുറത്തായ ചില വിദ്യാർത്ഥികൾക്ക് വേണ്ടി എസ് എഫ്ഐ പരാതിയുമായി രംഗത്തെത്തി.സംഭവത്തിൽ പരസ്യ പ്രതികരണത്തിന് വകുപ്പ് മേധാവി ഡോ. പിവി നാരായണൻ തയ്യാറായിട്ടില്ല. വൈസ് ചാൻസലറെ അനുസരിക്കാത്ത വകുപ്പ് മേധാവിക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News