23.1 C
Kottayam
Tuesday, October 15, 2024

ഇന്ത്യക്കാരനാണെന്ന് തെളിയിക്കൂ’, മുസ്ലിം വിഭാഗത്തിലെ കച്ചവടക്കാരന് മർദ്ദനം

Must read

ജയ്പൂർ: മുസ്ലിം വിഭാഗത്തിലുള്ള പച്ചക്കറി കച്ചവടക്കാരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം മർദ്ദനം വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്ത യുവാവ് അറസ്റ്റിൽ. ജയ്പൂരിലാണ് ശനിയാഴ്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത്. അൻഷുൽ ഡാഡ്ഹിച്ച് എന്ന യുവാവാണ് ഷാറോസ് എന്ന കച്ചവടക്കാരനെ ആക്രമിച്ചത്. ജയ്പൂരിലെ ബ്രഹ്മപൂരിൽ വച്ചായിരുന്നു അതിക്രമം നടന്നത്.

അധിക്ഷേപ പരാമർശങ്ങളുമായി അൻഷുൽ കച്ചവടക്കാരനെ ആക്രമിക്കുന്നതിന്റെ വീഡിയോ ആണ് ഇയാൾ തന്നെ അപ്ലോഡ് ചെയ്തത്. ഇന്ത്യക്കാരനാണോയെന്ന് തെളിയിക്കാൻ ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. ഉത്തർ പ്രദേശുകാരനായ ഷാറോസിനെ ബംഗ്ലാദേശിയെന്ന് അടക്കം ഇയാൾ ആക്രമണത്തിനിടെ വിളിച്ചിരുന്നു.

പാന്റ് അഴിക്കാനും തിരിച്ചറിയൽ കാർഡ് കാണിക്കാനും മർദ്ദനത്തിനിടെ യുവാവ് ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യക്കാരനാണെന്ന് കച്ചവടക്കാരൻ പറഞ്ഞതോടെയായിരുന്നു മർദ്ദനം. ഇടയിൽ എന്താണ് വിവരമെന്ന് തിരക്കുന്നവരോട് മുസ്ലിം ആണെന്ന് പറഞ്ഞ് യുവാവ് മർദ്ദനം തുടരുകയായിരുന്നു. ഇയാൾക്ക് ആക്രമണ വീഡിയോ ചിത്രീകരിച്ച് നൽകിയ ഹിമന്ത് എന്ന യുവാവിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അൻഷുലിനെ ഇയാളുടെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതിന് പിന്നാലെ പല കോണിൽ നിന്നായി പൊലീസിനെതരെ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെയായിരുന്നു അറസ്റ്റ്. എന്നാൽ ആക്രമണം ബോധത്തോടെ ആയിരുന്നില്ലെന്നും ഉറക്കത്തിനിടെ സംഭവിച്ചതാണെന്നുമാണ് യുവാവ് പൊലീസിനോട് വിശദമാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ,രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്; 5 ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വരുന്ന ദിവസങ്ങളിലുമായി അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്നതിന്റെ മുന്നറിയിപ്പായി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇതിനൊപ്പം മറ്റ് അഞ്ച് ജില്ലകളിൽ യെല്ലോ...

കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കും ; മുതിരപ്പുഴയാർ, പെരിയാർ തീരത്തുള്ളവർക്ക് ജാ​ഗ്രതാ നിര്‍ദ്ദേശം

ഇടുക്കി : ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നു വിടുമെന്ന് ജില്ലാ കളക്ടർ. ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമുകൾ തുറന്നു വിടാൻ തീരുമാനം എടുത്തിരിക്കുന്നത്. ഇടുക്കി ജില്ലാ...

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണം ; സിപിഎമ്മിനും അതേ അഭിപ്രായം തന്നെയാണെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം : ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് വിഷയത്തിൽ മുഖ്യമന്ത്രിയുടെയും ദേവസ്വം ബോർഡിന്റെയും അഭിപ്രായത്തിന് വിരുദ്ധമായ നിലപാടുമായി സിപിഎം. ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ആവശ്യമാണെന്ന അഭിപ്രായം തന്നെയാണ് സിപിഎമ്മിനും ഉള്ളതെന്ന് സംസ്ഥാന സെക്രട്ടറി എം...

മണപ്പുറം ഫിനാൻസ് ജപ്തി ചെയ്ത വീട് സന്ധ്യയ്ക്ക് തിരികെ കിട്ടും ; പെരുവഴിയിലായ വീട്ടമ്മയ്ക്ക് കൈത്താങ്ങായി യൂസഫലി ; മുഴുവൻ കടവും ഏറ്റെടുക്കും

കൊച്ചി : എറണാകുളം പറവൂരില്‍ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ സന്ധ്യയ്ക്ക് കൈത്താങ്ങായി യൂസഫലി. സന്ധ്യയുടെ മുഴുവൻ കടബാധ്യതയും ഏറ്റെടുക്കാമെന്ന് ലുലു ഗ്രൂപ്പ്‌ അറിയിച്ചു. മണപ്പുറം ഫിനാൻസിൽ നിന്നും സന്ധ്യയുടെ പേരിൽ...

ഇന്ത്യയ്ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ട്രൂഡോ, ഗൗരവമുള്ള ആരോപണങ്ങളെന്ന് കനേഡിയൻ പ്രതിപക്ഷനേതാവ്;ഇന്ത്യ – കാനഡ ബന്ധം വഷളാവുന്നു

ന്യൂഡൽഹി: നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ ഉണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാർത്താ...

Popular this week