KeralaNationalNews

മുംബൈ വീണ്ടും ലോക്ക്ഡൗണിലേക്ക്? ഒരാഴ്ചയ്ക്കുള്ളില്‍ കൊവിഡിനെ പിടിച്ചുകെട്ടാനായില്ലെങ്കില്‍ കടുത്ത നടപടി

മുംബൈ: കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ മുംബൈ നഗരത്തിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നു. നഗരത്തിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായ ഉയരുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് സർക്കാർ കടക്കുന്നത്.

ഏട്ട് മുതൽ 10 ദിവസത്തിനുള്ളിൽ മുംബൈയിലെ കോവിഡ് കേസുകൾ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ലെങ്കിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന് മന്ത്രി അസ്ലം ഷെയ്ക്ക് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. രോഗവ്യാപനം വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്.

മുഖാവരണം ധരിക്കാത്തവരിൽ നിന്നും ഹാളുകളിലും പമ്പുകളിലും കൂട്ടംകൂടുന്നവരിൽ നിന്നും പിഴ ഈടാക്കിക്കൊണ്ട് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി രോഗവ്യാപനം നിയന്ത്രിക്കാനാണ് സർക്കാർ ആദ്യം ശ്രമിക്കുകയെന്ന് അസ്ലം ഷെയ്ക്ക് വ്യക്തമാക്കി. കർശന ക്വാറന്റീൻ, കോവിഡ് പരിശോധന വർധിപ്പിക്കുക, വാക്സിനേഷന്റെ വേഗത വർധിപ്പിക്കുക എന്നിവയാണ് മറ്റ് മാർഗങ്ങൾ. എന്നിട്ടും നഗരത്തിലെ പുതിയ കേസുകൾ വർധിക്കുകയാണെങ്കിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തുന്നുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നഗരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പദ്ധതിയില്ലെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിങ്കളാഴ്ച അറിയിച്ചു.

ഞായറാഴ്ച 11,141 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1361 രോഗികളും മുംബൈയിൽ നിന്നാണ്. കഴിഞ്ഞ 131 ദിവസത്തിനിടെ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. രോഗവ്യാപനം ഇതേരീതിയിൽ തുടർന്നാൽ ഏപ്രിൽ മാസത്തോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നേക്കുമെന്നും ആശങ്കയുണ്ട്. കേസുകൾ വർധിക്കുന്ന സാഹചര്യം പരിശോധിക്കാൻ കേന്ദ്രസംഘവും ഉടൻ മഹാരാഷ്ട്രയിലെത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker