24.5 C
Kottayam
Friday, June 5, 2026

കേരളത്തില്‍ ഇടതുഭരണം പ്രവചിച്ച് ടൈംസ് നൗ സര്‍വ്വെ,തമിഴ്‌നാട്ടില്‍ ഡി.എം.കെ മുന്നണി തൂത്തുവാരും

Must read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ടൈംസ് നൗ – സീ വോട്ടര്‍ സര്‍വ്വേ. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ 82 സീറ്റ് നേടി സിപിഎം കേരളത്തിൽ അധികാരം നിലനിര്‍ത്തുമെന്നാണ് ടൈംസ് നൗ സര്‍വേയിൽ പറയുന്നത്. യുഡിഎഫ് 56 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്ന സര്‍വ്വേ ഒരൊറ്റ സീറ്റിൽ മാത്രമാണ് ബിജെപിക്ക് വിജയം പ്രവചിക്കുന്നത്.

ടൈംസ് നൗയുടെ സര്‍വ്വേ പ്രകാരം 72 മുതൽ 86 വരെ സീറ്റുകളിലാണ് എൽഡിഎഫിന് വിജയസാധ്യതയുള്ളത്. 52 മുതൽ 60 സീറ്റുകളിൽ വരെയാണ് യുഡിഎഫിന് ജയസാധ്യതയുള്ളത്. രണ്ട് സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കും.

2016-ൽ 43.5 ശതമാനം വോട്ടുവിഹിതം നേടിയ എൽഡിഎഫിന് ഇക്കുറി 42.9 ശതമാനം വോട്ടുകൾ ലഭിക്കാനാണ് സാധ്യതയെന്ന് സര്‍വ്വേ പറയുന്നു. 2016-ൽ 38.8 ശതമാനം വോട്ടു നേടിയ യുഡിഎഫിന് ഇപ്രാവശ്യം 37.6 ശതമാനം വോട്ടുകൾ കിട്ടും. 42.34 ശതമാനം പേരും മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ്റെ പ്രവര്‍ത്തനത്തിൽ സംതൃപ്തരാണ്.

തമിഴ്നാട്ടിൽ 234 അംഗ തമിഴ്നാട് നിയമസഭയിൽ 158 സീറ്റുകൾ നേടി ഡിഎംകെ – കോണ്‍ഗ്രസ് സഖ്യം അധികാരത്തിൽ എത്തുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. എഐഎഡിഎംകെ-ബിജെപി സംഖ്യം 65 സീറ്റിൽ ഒതുങ്ങും. തമിഴ്നാട്ടിൽ 38.4 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എം.കെ.സ്റ്റാലിനെ പിന്തുണച്ചു. പളനിസാമിയെ 31 ശതമാനം പേരും കമൽഹാസനെ 7.4 ശതമാനം പേരും പിന്തുണച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week