Newspravasi

ഇന്ത്യയിൽ നിന്നും കൂടുതൽ വിമാനങ്ങൾ ഒമാനിലേക്ക് ; മസ്‌ക്കറ്റ് എയർ പോർട്ടിലേക്ക് എത്തുക 8 രാജ്യങ്ങളിൽ നിന്നും 25 സർവീസുകൾ 

മസ്‌ക്കറ്റ്: ഇന്ത്യയിൽ നിന്ന് 9 വിമാനങ്ങൾ സുൽത്താനേറ്റിലേക്ക് സർവീസ് നടത്തുമെന്ന് ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു. ഇതുൾപ്പെടെ ലോകത്തിലെ 8 രാജ്യങ്ങളിൽ നിന്നും 25 വിമാനങ്ങളാണ് ഇന്ന് ഓമനിലേക്കെത്തുക. ഇതിനൊപ്പം തന്നെ മസ്‌ക്കറ്റ് എയർ പോർട്ടിൽ നിന്നും ഇന്ന് 24 വിമാനങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് പുറപ്പെടുകയും ചെയ്യും.

ഇന്ത്യയിൽ നിന്നെത്തുന്ന വിമാനങ്ങളിൽ കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും 2 സർവീസുകൾ വീതവും, തിരുവനന്തപുരം, കോഴിക്കോട്, മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നും ഓരോ സർവീസുകൾ വീതവുമാകും ഉണ്ടാകുക.

ഇന്ത്യയ്ക്ക് പുറമെ ഈജിപ്തിൽ നിന്നും 4 വിമാനങ്ങളും, ഖത്തറിൽ നിന്നും 3 എണ്ണവും, യു.എ.ഇ യിൽ നിന്നും 2 സർവീസുകളും, ബംഗ്ലാദേശ്, സൗദി അറേബ്യാ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ഓരോ സർവീസുകളും ഇന്ന് ഓമനിലേക്കെത്തും. ഇതിന് പുറമെ സലാല – മസ്‌ക്കറ്റ് റൂട്ടിൽ 3 അഭ്യന്തര സർവീസുകളും ഇന്നുണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker